Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2024 8:43 AM IST Updated On
date_range 20 March 2024 8:43 AM ISTഎൻ.ബി.സി.സിയിൽ ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ)
text_fieldsbookmark_border
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ പ്രോജക്ടുകളിലായി ജൂനിയർ എൻജിനീയർ സിവിൽ തസ്തികയിൽ 30 ഒഴിവുകളിലും ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ 10 ഒഴിവുകളിലും നിയമനത്തിനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/വിമുക്തഭടന്മാർ/പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് സംവരണമുണ്ട്.
ബന്ധപ്പെട്ട ശാഖയിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 28 വയസ്സ്. വിശദവിവരങ്ങൾ www.nbccindia.in/careerൽ ലഭ്യമാണ്. അപേക്ഷാഫീസ് 1000 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി മാർച്ച് 27, 5 മണിവരെ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story