പവർഗ്രിഡിൽ ജൂനിയർ ഓഫിസർ ട്രെയിനി (എച്ച്.ആർ)
text_fieldsപവർഗ്രിഡ് കോർപറേഷനിലും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലും ജൂനിയർ ഓഫിസർ ട്രെയിനികളെ (എച്ച്.ആർ) തിരഞ്ഞെടുക്കുന്നു. രാജ്യത്തെ വിവിധ മേഖല/കോർപറേറ്റ് സെന്ററുകളിലായി 41 ഒഴിവുകളുണ്ട്. ഊർജസ്വലരായ ബിരുദക്കാർക്കാണ് അവസരം.
യോഗ്യത: 60 ശതമാനം മാർക്കിൽ ഫുൾടൈം ബി.ബി.എ/ബി.ബി.എം/ബി.ബി.എസ്. പി.ജിയോ ഡിപ്ലോമയോ ഉയർന്ന മറ്റു വിദ്യാഭ്യാസ യോഗ്യതകളോ ഉള്ളവരെ പരിഗണിക്കില്ല. പ്രായം 27. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വിജ്ഞാപനം www.powergrid.in/careerൽ. അപേക്ഷഫീസ് 300 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർക്ക് ഫീസില്ല. ഒക്ടോബർ അഞ്ചു വരെ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 27,500 രൂപയാണ് സ്റ്റൈപൻഡ്. പരിശീലനം പൂർത്തിയാക്കുന്നവരെ 25,000-1,17,500 രൂപ ശമ്പളനിരക്കിൽ ജൂനിയർ ഓഫിസർ (എച്ച്.ആർ) ഗ്രേഡ് 4 തസ്തികയിൽ സ്ഥിരപ്പെടുത്തും. ക്ഷാമബത്ത ഉൾപ്പെടെ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.