Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 3:08 AM IST Updated On
date_range 8 Aug 2017 3:08 AM ISTഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച് ഫെലോ
text_fieldsbookmark_border
ചെന്നൈ: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലെ പ്രതിരോധഗവേഷണ വികസനവിഭാഗം (ഡി.ആർ.ഡി.ഒ) ചെന്നൈയിൽ 17 ജൂനിയർ റിസർച് ഫെേലാകളുടെ ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 10, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ അഞ്ച്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ രണ്ട് എന്നിങ്ങനെയാണ് ഒഴിവ്. ആഗസ്റ്റ് 12ന് മുമ്പ് അപേക്ഷിക്കണം. ഇൻറർവ്യൂ 20ന് രാവിലെ 9.30ന്.
‘ഗേറ്റ്’ പാസായി ബി.ഇ/ബി.ടെക് ഒന്നാം ഡിവിഷനിൽ ജയിച്ചവരോ അല്ലെങ്കിൽ എം.ഇ/എം.ടെക് യോഗ്യതയുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഒന്നാം ക്ലാസോടെ പാസായവരോ ആകണം. ഇൻറർവ്യൂ തീയതിക്ക് 28 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചും ഒ.ബി.സി വിഭാഗങ്ങൾക്ക് മൂന്നും വർഷം നിയമപ്രകാരമുള്ള ഇളവുണ്ടാകും. എഴുത്തുപരീക്ഷയും ഇൻറർവ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. ഇ-മെയിൽ െഎ.ഡി, ഫോൺ നമ്പർ എന്നിവ സ്വന്തമായുണ്ടാകണം. www.rac.gov.in എന്ന വെബ്സൈറ്റിൽ കയറി അപേക്ഷ ഒാൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിൻറൗട്ട് കൈയിൽ സൂക്ഷിക്കണം. വിലാസം: CVRDE, Avadi, Chennai-54.
ഡി.ആർ.ഡി.ഒയിൽ മറ്റു വിഭാഗങ്ങളിൽ ഏഴ് ഒഴിവുകളുമുണ്ട്. റിസർച് അസോസിയേറ്റ് ഒന്ന്, ജൂനിയർ റിസർച് ഫെലോ ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ. റിസർച് അസോസിയേറ്റ് തസ്തികയിൽ ഫിസിക്സിലോ നാനോ ടെക്നോളജി/മൈക്രോവേവ് എൻജിനീയറിങ് വിഭാഗങ്ങളിലോ പിഎച്ച്.ഡിയോ തത്തുല്യമോ ഉണ്ടായിരിക്കണം. ജൂനിയർ റിസർച് ഫെലോക്ക് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ പവർ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും ‘നെറ്റ്’ യോഗ്യതയുമുണ്ടാകണം. അർഹരായ അപേക്ഷകർ വിശദമായ ബയോഡാറ്റയുടെ ആദ്യ പേജിെൻറ വലതുഭാഗത്ത് മുകളിലായി പുതിയ പാസ്പോർട്ട് സൈസ് ഫോേട്ടാ പതിച്ച് സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഇൻറർവ്യൂ റിസർച് അസോസിയേറ്റ് തസ്തികയിൽ ആഗസ്റ്റ് ഒൻപതിനും റിസർച് ഫെലോക്ക് ആഗസ്റ്റ് 10, 11, 12 തീയതികളിലും നടക്കും. വിലാസം: സെൻറർ ഫോർ ലേണിങ് ആൻഡ് െഡവലപ്മെൻറ് (സി.എൽ.ഡി), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജലഹള്ളി പി.ഒ, ബംഗളൂരു 13, ബി.ഇ.എൽ സർക്കിൾ ബസ്സ്റ്റോപ്പിനുസമീപം. വെബ്സൈറ്റ്: www.drdo.gov.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story