Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ-ടെറ്റ് പരീക്ഷ;...

കെ-ടെറ്റ് പരീക്ഷ; തെറ്റായ രണ്ട് ചോദ്യങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരജി

text_fields
bookmark_border
exam
cancel

കൊ​ച്ചി: കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (കെ-​ടെ​റ്റ്) പ​രീ​ക്ഷ​യി​ൽ കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ലാ​ത്ത ര​ണ്ട് ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. 2023 മേ​യ് 30ന് ​ന​ട​ന്ന പ​രീ​ക്ഷ​ക്ക് ന​ൽ​കി​യ നാ​ല് ചോ​ദ്യ​ങ്ങ​ള​ട​ങ്ങു​ന്ന പേ​പ്പ​റി​ലെ ര​ണ്ട് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഒ​ന്നി​ലേ​റെ സാ​ധ്യ​മാ​യ ഉ​ത്ത​ര​ങ്ങ​ളു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 12 പ​രീ​ക്ഷാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2023 മാ​ർ​ച്ചി​ൽ പു​റ​പ്പെ​ടു​വി​ച്ച പ​രീ​ക്ഷ വി​ജ്ഞാ​പ​ന​ത്തി​ൽ കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ളു​ണ്ടെ​ന്ന് വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യാ​ൽ ആ ​ചോ​ദ്യം ഒ​ഴി​വാ​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, വി​ജ്ഞാ​പ​ന പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ര​ജി.

ഒ​രു​ചോ​ദ്യ​ത്തി​ന് ഒ​ന്നി​ലേ​റെ ഉ​ത്ത​ര​ങ്ങ​ൾ സാ​ധ്യ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി​ക്ക് തോ​ന്നു​ന്ന​പ​ക്ഷം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ന്‍റെ മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വു​ള്ള​താ​യി ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ​രീ​ക്ഷ​ക്കു​ള്ള വി​ജ്ഞാ​പ​ന​വും കോ​ട​തി ഉ​ത്ത​ര​വും പ​രി​ഗ​ണി​ച്ചാ​ൽ ര​ണ്ട് മാ​ർ​ക്ക് വീ​തം ല​ഭി​ക്കാ​ൻ ഹ​ര​ജി​ക്കാ​ർ അ​ർ​ഹ​രാ​ണ്.

അ​തി​നാ​ൽ, ഈ ​ര​ണ്ട് ചോ​ദ്യ​ങ്ങ​ൾ​ക്ക് ര​ണ്ട് മാ​ർ​ക്ക് പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ട് ചോ​ദ്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. ഇ​തു​പ്ര​കാ​രം നി​ശ്ച​യി​ച്ച പാ​സ്​ മാ​ർ​ക്കി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. നി​ല​വി​ൽ സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള ഹ​ര​ജി​ക്കാ​ർ​ക്ക് ഇ​തോ​ടെ പാ​സ്​ മാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നും ഇ​ത്​ സ​ർ​വി​സ് റെ​ഗു​ല​റൈ​സേ​ഷ​ന് ഗു​ണ​മാ​വു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsK-TETExam
News Summary - K-TET Exam- Petition for remove two wrong questions
Next Story