കണ്ണൂർ സർവകലാശാലയിൽ പ്രഫസർ, അസി. പ്രഫസർ; 32 ഒഴിവുകൾ
text_fieldsകണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്ക് ഇനി പറയുന്ന തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 32 ഒഴിവുകളാണുള്ളത്. (നമ്പർ A Cad.B3/23389/2019). നവംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഹാർഡ് കോപ്പി സർവകലാശാല രജിസ്ട്രാർക്ക് നവംബർ 29ന് മുമ്പ് ലഭിക്കണം.
● അസിസ്റ്റന്റ് പ്രഫസർ: ഒഴിവുകൾ- 18, ശമ്പളനിരക്ക് 57,700-1,82,400 രൂപ. വകുപ്പ്, ഒഴിവ്, കാറ്റഗറി എന്നീ ക്രമത്തിൽ- വുഡ് സയൻസ് ആൻഡ് ടെക്നോളജി-1 (എസ്.ടി), ഹിസ്റ്ററി -1 (എസ്.ടി), സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്-1 (ഭിന്നശേഷി), ബിഹേവിയറൽ സയൻസ്-2 (ഭിന്നശേഷിക്കാർ, ഒ.ബി.സി), ലോ (നിയമം)-2 (ഓപൺ, ഇ/ബി/ടി), എൻവയൺമെന്റൽ സയൻസസ്-2 (ഓപൺ, എൽ.സി/ആംഗ്ലോ ഇന്ത്യൻ), ജേണലിസം ആൻഡ് മീഡിയ സ്റ്റഡീസ്- 2 (ഓപൺ, മുസ്ലിം), പെഡഗോഗിക്കൽ സയൻസ് -3, (ഓപൺ, ഇ/ബി/ടി, ഇ.ഡബ്ല്യു.എസ്). ഇക്കണോമിക്സ്-3 (ഭിന്നശേഷി, ഇ.ഡബ്ല്യു.എസ്), സുവോളജി-1 (ഓപൺ).
● അസോസിയറ്റ് പ്രഫസർ: ഒഴിവുകൾ-12, ശമ്പളനിരക്ക് 1,31,400-2,17,100 രൂപ. വകുപ്പ്, ഒഴിവ്, കാറ്റഗറി എന്നീ ക്രമത്തിൽ- ആന്ത്രോപ്പോളജി -2 (എസ്.സി, ഓപൺ), മ്യൂസിക്-1 (മുസ്ലിം), വുഡ് സയൻസ് ആൻഡ് ടെക്നോളജി -1 (എൽ.സി/ആംഗ്ലോ ഇന്ത്യൻ), ബിഹേവിയറൽ സയൻസ് -1 (എസ്.ടി), ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് -1, (ഒ.ബി.സി), ഹിസ്റ്ററി-1 (എസ്.ടി), ജേണലിസം ആൻഡ് മീഡിയ സ്റ്റഡീസ്-1 (മുസ്ലിം), റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി-1 (ഓപൺ), ഫിസിക്സ്-1 (ഇ/ബി/ടി), ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി-1 (ഓപൺ), ഇക്കണോമിക്സ് -1 (എസ്.സി.സി.സി).
● പ്രഫസർ, ഒഴിവുകൾ-2, ശമ്പള നിരക്ക് 1,44,200-2,18,200 രൂപ. ആന്ത്രോപ്പോളജി-1 (മുസ്ലിം), ഇംഗ്ലീഷ്-1 (എൽ.സി /ആംഗ്ലോ ഇന്ത്യൻ).
അപേക്ഷാഫീസ് 3000 രൂപ. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിശദമായ വിജ്ഞാപനം www.kannuruniversity.ac.in/careerൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.