കെ.എ.എസ്: മെയിൻ പരീക്ഷ 20, 21 തീയതികളിൽ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിൽ (കെ.എ.എസ്) ഓഫിസർ- െട്രയിനി (സ്ട്രീം 1, സ്ട്രീം 2) തസ്തികയുടെ വിവരണാത്മക പരീക്ഷ നവംബർ 20ന് രാവിലെ 9.30 മുതൽ 12 വരെയും (ഒന്നാം സെഷൻ) ഉച്ചക്ക് 1.30 മുതൽ 4 വരെ (രണ്ടാം സെഷൻ), നവംബർ 21ന് രാവിലെ 9.30 മുതൽ 12 വരെയും (മൂന്നാം സെഷൻ) നടക്കും.
മുഖ്യ പരീക്ഷക്കായി സംസ്ഥാനത്ത് 19 പരീക്ഷ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് സ്ട്രീമിലുമായി 3190 ഉദ്യോഗാർഥികളാണ് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയത്.
അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ െപ്രാഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് ഓൺസ്ക്രീൻ മാർക്കിങ് മുഖേന മൂല്യനിർണയം നടത്തുന്നതിനാൽ ഉദ്യോഗാർഥികൾക്കുള്ള പ്രത്യേക നിർദേശങ്ങൾ പി.എസ്.സിയുടെ വെബ്സൈറ്റിലും ഉദ്യോഗാർഥികളുടെ െപ്രാഫൈലിലും നൽകിയിട്ടുണ്ട്.
പരീക്ഷ ആരംഭിച്ചശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ ഉദ്യോഗാർഥികളെ അനുവദിക്കില്ല. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ ബാൾപോയൻറ് പേന എന്നിവ മാത്രമേ ഉദ്യോഗാർഥി കൈയിൽ കരുതാൻ പാടുള്ളൂ.
വാച്ച്/സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ, മറ്റ് ഇലക്േട്രാണിക് ഉപകരണങ്ങൾ, കാൽക്കുലേറ്റർ തുടങ്ങി പരീക്ഷ ഹാളിൽ അനുവദനീയമല്ല. ഈ സാധനങ്ങൾ കൈവശം െവച്ചാൽ ഉദ്യോഗാർഥികൾക്ക് പി.എസ്.സിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ശാശ്വതമായ വിലക്ക് ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
•കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഉദ്യോഗാർഥികൾ പാലിക്കണം.
•സാനിറ്റൈസർ, കുടിവെള്ളം എന്നിവ സുതാര്യമായ
ബോട്ടിലുകളിൽ കൈയിൽ കരുതാം.
•പരീക്ഷക്ക് ഹാജരാകുന്നവർ സാമൂഹിക അകലം
പാലിക്കേണ്ടതും, മാസ്ക് ധരിക്കേണ്ടതുമാണ്.
•ക്വാറൻറീനിൽ കഴിയുന്ന ഉദ്യോഗാർഥികളും കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികളും പരീക്ഷ കേന്ദ്രത്തിൽ ക്രമീകരിച്ച പ്രത്യേക മുറികളിലിരുന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചീഫ് സൂപ്രണ്ടിെൻറ നിർദേശപ്രകാരം പരീക്ഷ എഴുതേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.