മെഡിക്കൽ, എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് അമൽ മാത്യു (കോട്ടയം ജില്ല)വും ശബരി കൃഷ്ണ എം. (കൊല്ലം ജില്ല) രണ്ടാം റാങ്കും നേടി. എസ്.സി വിഭാഗം ഒന്നാം റാങ്ക് സമിക് മോഹൻ (കോഴിക്കോട് ജില്ല), രണ്ടാം റാങ്ക് അക്ഷയ് കൃഷ്ണ (കോഴിക്കോട് ജില്ല)യും എസ്.ടി വിഭാഗം ഒന്നാം റാങ്ക് പവൻ രാജ് (കാസർകോട് ജില്ല), രണ്ടാം റാങ്ക് ശ്രുതി കെ. (കാസർകോട് ജില്ല) എന്നിവർ നേടി.
മെഡിക്കൽ വിഭാഗത്തിൽ ഒന്നാം റാങ്ക് എറണാകുളം അങ്കമാലി സ്വദേശി ജെസ് മെരിയ ബെന്നി (നീറ്റ്-56), രണ്ടാം റാങ്ക് തിരുവനന്തപുരം കരമന സ്വദേശി സംറീൻ ഫാത്തിമ ആർ. (നീറ്റ്-89), മൂന്നാം റാങ്ക് കോഴിക്കോട്, കൊടിയത്തൂർ സ്വദേശി സെബ എം.എ മാളിയേക്കൽ (നീറ്റ്-99), നാലാം റാങ്ക് കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ് ലിൻ ജോർജ് (നീറ്റ്-101), അഞ്ചാം റാങ്ക് കോട്ടയം മാന്നാനം സ്വദേശി മെറിൻ മാത്യു (നീറ്റ്-103) എന്നിവർ നേടി.
മെഡിക്കൽ എസ്.സി വിഭാഗം ഒന്നാം റാങ്ക് കണ്ണൂർ ചിറക്കര സ്വദേശി രാഹുൽ അജിത്ത് (നീറ്റ്-605), രണ്ടാം റാങ്ക് തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചന്ദന ആർ.എസ് (നീറ്റ്-757). എസ്.ടി വിഭാഗം ഒന്നാം റാങ്ക് കോഴിക്കോട് ചേവായൂർ സ്വദേശി അമാൻഡ എലിസബത്ത് സാം (നീറ്റ്-5494), രണ്ടാം റാങ്ക് തിരുവനന്തപുരം മലയടി സ്വദേശി ആദർശ് ഗോപൻ (നീറ്റ്-6103) നേടി.
ഫാർമസി വിഭാഗം ഒന്നാം റാങ്ക് നിർമൽ ജെ (പത്തനംതിട്ട ജില്ല), രണ്ടാം സ്ഥാനം അമൽ കെ. ജോൺസൻ (തൃശൂർ ജില്ല)ഉം നേടി. എസ്.സി വിഭാഗം ഒന്നാം റാങ്ക് സാന്ദ്ര (കോട്ടയം ജില്ല), രണ്ടാം റാങ്ക് ആദർശ് ആദിത്യ (തിരുവനന്തപുരം ജില്ല), എസ്.ടി വിഭാഗം ഒന്നാം റാങ്ക് ശ്രുതി കെ. (കാസർകോട് ജില്ല), രണ്ടാം റാങ്ക് അഭിരാമി കെ. (തിരുവനന്തപുരം ജില്ല)ഉം നേടി.
ആർകിടെക്ചർ വിഭാഗം ഒന്നാം റാങ്ക് അഭിരാമി ആർ. (കൊല്ലം ജില്ല), രണ്ടാം റാങ്ക് അഹമ്മദ് ഷബീർ (എറണാകുളം ജില്ല), മൂന്നാം റാങ്ക് അനസ് കെ. (മലപ്പുറം ജില്ല)ഉം നേടി. എസ്.സി വിഭാഗം ഒന്നാം റാങ്ക് അരവിന്ദ് പി. (മലപ്പുറം ജില്ല), രണ്ടാം റാങ്ക് ശങ്കർ രാജേഷ് (കോഴിക്കോട് ജില്ല), എസ്.ടി വിഭാഗം ഒന്നാം റാങ്ക് അമൃത കെ.എസ് (ഇടുക്കി ജില്ല), ഒന്നാം റാങ്ക് മിഥുൻ സി. മുകുന്ദൻ (വയനാട് ജില്ല) ഉം നേടി.
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റാങ്ക് വിവരങ്ങൾ ലഭ്യമാകും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ/ഡെന്റൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയത്. പ്രവേശന പരീക്ഷ കമീഷണർ നടത്തിയ പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്.
വൈകീട്ട് നാലിന് പി.ആർ.ഡി ചേംബറിൽ ആരോഗ്യ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും വേണ്ടി മന്ത്രി കെ.കെ. ശൈലജയാണ് റാങ്കുകൾ പ്രഖ്യാപിച്ചത്. എല്ലാ വിജയികൾക്കും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിന്‍റെ ആശംസകൾ മന്ത്രി കെ.കെ. ശൈലജ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.