81 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
text_fields81 തസ്തികകളിൽ റിക്രൂട്ട്മെൻറിനായി കേരള പബ്ലിക് സർവിസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. (കാറ്റഗറി നമ്പർ 189-269/2020). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം നവംബർ 16ലെ അസാധാരണ ഗസറ്റിൽ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾക്കും www.keralapsc.gov.inൽ ബന്ധപ്പെടാം. തസ്തികകളുടെ വിശദാംശങ്ങളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ ഡിസംബർ 23 വരെ സ്വീകരിക്കും.
ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽപെടുന്ന തസ്തികകളിൽ ഇൻസ്ട്രക്ടർ ഗ്രേഡ് I സിവിൽ കെമിക്കൽ/ഐ.ടി/കമ്പ്യൂട്ടർ എൻജിനീയറിങ്/ഇലക്ട്രോണിക്സ്, ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫിസർ (വനിതകൾക്ക് മാത്രം), ജൂനിയർ റെക്കോർഡിസ്റ്റ്, ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I ഇലക്ട്രിക്കൽ, ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ആൻഡ് ബിവറേജസ് ഗസ്റ്റ് സർവിസ് അസിസ്റ്റൻറ്, പ്രൊഡക്ഷൻ അസിസ്റ്റൻറ്, സ്പോർട്സ് ഡമോൺസ്ട്രേറ്റർ, മാനേജർ (പേഴ്സനൽ), ഡെൻറൽ ഹൈജീനിസ്റ്റ് ഗ്രേഡ് II, സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ, (സിവിൽ/മെക്കാനിക്കൽ), അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഓപറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II, ജൂനിയർ ഒാവർസിയർ (സിവിൽ), റെഫ്രിജറേഷൻ മെക്കാനിക്, അക്കൗണ്ടൻറ്, േപ്രാജക്ട് ഓഫിസർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് II, അസിസ്റ്റൻറ് ഗ്രേഡ് II/ജൂനിയർ അസിസ്റ്റൻറ്, ടൈപ്പിസ്റ്റ് ഗ്രേഡ് II/ഡേറ്റ എൻട്രി ഓപേററ്റർ, ലാബ് അസിസ്റ്റൻറ്, സ്റ്റോർകീപ്പർ, ഓപറേറ്റർ ഗ്രേഡ് III എന്നിവയും പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.