നിയമന ശിപാർശ മെമ്മോ ഇനി പ്രൊഫൈൽ വഴിയും
text_fieldsതിരുവനന്തപുരം: നിയമന ശിപാർശ മെമ്മോകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കാൻ കേരള പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു.
2023 ജൂൈല ഒന്നു മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. നിയമന ശിപാർശകൾ തപാൽ മാർഗമയക്കുന്ന നിലവിലെ രീതിയും തുടരും. പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന നിയമന ശിപാർശ ഉദ്യോഗാർഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽനിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.
ക്യു.ആർ കോഡോടുകൂടിയുള്ള നിയമന ശിപാർശ മെമ്മോയായിരിക്കും പ്രൊഫൈലിൽ ലഭ്യമാക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതുമൂലമോ നിയമന ശിപാർശ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശിപാർശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശിപാർശ കത്തുകൾ ഇ-വേക്കൻസി സോഫ്റ്റ്വെയർ മുഖാന്തരം നിയമനാധികാരികൾക്ക് നേരിട്ട് ലഭ്യമാക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.