കെ.എ.എസ് പരീക്ഷ: വ്യവസ്ഥ അംഗീകരിക്കാൻ ആവില്ലെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പരീക്ഷയും സ്കീമും സംബന്ധിച്ച് സർക്കാറുമായി കൂടിയാലോചിക്കണമെന്ന സ്പെഷൽ റൂൾ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് പി.എസ്.സി വീണ്ടും. പരീക്ഷയും സിലബസുമൊക്കെ തീരുമാനിക്കാനുള്ള അധികാരം തങ്ങളിൽ നിക്ഷിപ്തമായിരിക്കെ വ്യവസ്ഥ തിരുത്തണമെന്നാണ് പി.എസ്.സി നിലപാട്. വിവാദ വ്യവസ്ഥ തിരുത്തണമെന്നാവശ്യപ്പെട്ട് മുൻ നിശ്ചയ പ്രകാരമുള്ള കത്ത് ചൊവ്വാഴ്ച സർക്കാറിന് നൽകാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
നിയമനം പി.എസ്.സിക്ക് വിട്ടാൽ പരീക്ഷ, സിലബസ്, ഇൻറർവ്യൂ തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പി.എസ്.സിയാണ്. കെ.എ.എസ് കരട് സ്പെഷൽ റൂളിൽ 80 ശതമാനം മാർക്കിെൻറ എഴുത്തുപരീക്ഷയും 20 ശതമാനത്തിെൻറ ഇൻറർവ്യൂവും എന്ന് നിർദേശിച്ചിരുന്നു. ഇൗ നിർദേശം കരടിൽനിന്ന് നീക്കാൻ പി.എസ്.സി നിർദേശിക്കുകയും ചെയ്തു. സിവിൽ സപ്ലൈസ് കോർപറേഷനിൽ എൽ.ഡി ടൈപ്പിസ്റ്റ് യോഗ്യത തെളിയിച്ചവർക്ക് ഇൻറർവ്യൂ കം െപ്രാഫിഷ്യൻസി ടെസ്റ്റ് നടത്താനും പി.എസ്.സി തീരുമാനിച്ചു. കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റൻറ് തസ്തികക്ക് ഇൻറർവ്യൂ കൂടി നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.