ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി തീരുന്നു, ഉദ്യോഗാർഥികൾ ആശങ്കയിൽ
text_fieldsകൊല്ലം: ഒഴിവുകൾ ഏറെയുണ്ടായിട്ടും നിയമനം നടത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധവുമായി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ളവർ. 46000ത്തോളം പേർ ഉൾപ്പെട്ട പട്ടികയിൽനിന്നും മുൻ പട്ടികയിൽനിന്ന് നടത്തിയതിെൻറ പകുതിപേരെപ്പോലും നിയമിച്ചിട്ടില്ലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കൊല്ലം ജില്ലയിൽ 2015-18 കാലയളവിൽ 928 നിയമനങ്ങൾ നടന്നപ്പോൾ, നിലവിെല പട്ടികയിൽ നിന്നും 373 എണ്ണം മാത്രമാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷവും ഇൗ വർഷവും ഒേട്ടറെപ്പേർ വിരമിച്ചിട്ടും പകരം നിയമനത്തിന് സർക്കാർ തയാറായിട്ടില്ല. ഇനി ഏഴുമാസം മാത്രം കാലാവധിയുള്ള പട്ടികയിൽനിന്ന് ഉടൻ നിയമനം നടത്തുന്നില്ലെങ്കിൽ പട്ടിക ലാപ്സായിപ്പോകുന്ന അവസ്ഥയാണ്.
സെക്രേട്ടറിയറ്റിലെ ലാസ്റ്റ്ഗ്രഡ് നിയമനങ്ങൾ നിലവിലെ പട്ടികയിൽനിന്ന് മാറ്റിയത് പുനഃസ്ഥാപിക്കുക, പട്ടികയുടെ കാലാവധി നീട്ടുക, അപേക്ഷകർ ഇല്ലാതിരുന്നിട്ടും പഞ്ചായത്തിലെ 69 തസ്തികകൾ ആശ്രിത നിയമനത്തിനായി നീക്കിെവച്ചത് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.