കോഫി ക്വാളിറ്റി മാനേജ്മെൻറ് പഠിക്കാം; കോഫി ടേസ്റ്റേഴ്സ് ജോലി നേടാം
text_fieldsബംഗളൂരുവിലെ ഇന്ത്യൻ കോഫി ബോർഡ് നടത്തുന്ന 12 മാസത്തെ കോഫി ക്വാളിറ്റി മാനേജ്മെൻറ് പി.ജി ഡിപ്ലോമ പ്രവേശനത്തിന് ഡിസംബർ ഒന്നു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫീസ് 1500 രൂപ. അപേക്ഷഫോറവുംവിജ്ഞാപനവും www.indiacoffee.orgൽ.ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയൺമെൻറൽ സയൻസ്, അഗ്രികൾചറൽ സയൻസസ് വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഡിസംബർ ഒന്നിനകം Divisional Head, Coffee Quality (1/c), Coffee Board, No-1, Dr. BR ambedkar veedhi, bangaluru 560001 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: hdqccoffeeboard@gmail.com).
ഡിസംബർ 10ന് ഇൻറർവ്യൂ നടത്തിയാണ് സെലക്ഷൻ. രണ്ടര ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. SC/ST വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് സൗജന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.