ഫാഷൻ ലോകത്തെ ട്രെൻഡുകൾ പഠിക്കാം
text_fieldsഫാഷന് ഏറെ പ്രാധാന്യമുള്ള ലോകത്താണ് നമ്മൾ. ദിവസവും മാറുന്ന ട്രെൻഡുകളും ഫാഷൻ രീതികളും ഈ മേഖലയിൽ കൂടുതൽ വളർച്ചക്കും നൂതന ആശയങ്ങളുടെ കടന്നുവരവിനും വഴിയൊരുക്കിക്കൊണ്ടിരിക്കുന്നു. തൊഴിൽ രംഗത്ത് അനന്ത സാധ്യതകളാണ് ഫാഷൻ മേഖല തുറന്നിടുന്നത്. സർഗാത്മകതയും അഭിരുചിയുമുള്ള വിദ്യാർഥികൾക്ക് തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്
കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് (NIFT) ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫാഷൻ പഠന സ്ഥാപനം. രാജ്യത്ത് ഇരുപതിലധികം നിഫ്റ്റ് കാമ്പസുകളുണ്ട്. കണ്ണൂർ (ധർമശാല), ബംഗളൂരു, ന്യൂഡൽഹി, ഭോപാൽ, ഗാന്ധിനഗർ, ഹൈദരാബാദ്, ഭുവനേശ്വർ, ചെന്നൈ, ജോധ്പുർ, കൊൽക്കത്ത, പട്ന, റായ്ബറേലി, മുംബൈ, ഷില്ലോങ്, ശ്രീനഗർ തുടങ്ങിയവ ചിലതുമാത്രം.
രണ്ടുതരം പ്രോഗ്രാമുകളാണ് ഇവിടെ പ്രധാനമായുമുള്ളത്. നാലുവർഷം ദൈർഘ്യമുള്ള രണ്ട് ബാച്ലർ പ്രോഗ്രാമുകളും രണ്ടുവർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമും. ബാച്ലർ ഓഫ് ഡിസൈൻ, ബാച്ലർ ഓഫ് ഫാഷൻ ടെക്നോളജി എന്നിവയാണ് ബിരുദ കോഴ്സുകൾ. ഇതിന് അഖിലേന്ത്യ പ്രവേശന പരീക്ഷകളുണ്ട്. . 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ചില സ്ട്രീമുകൾക്ക് സയൻസ് പഠനം നിർബന്ധമാണ്.
ബാച്ലർ ഓഫ് ഡിസൈന് കീഴിൽ ആക്സസറി ഡിസൈൻ, നിറ്റ്വെയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ലെതർ ഡിസൈൻ, ഫാഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നീ വിഭാഗങ്ങളുണ്ട്. മാസ്റ്റർ ഓഫ് ഡിസൈൻ, മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി എന്നിവയാണ് പി.ജി കോഴ്സുകൾ.
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ഫാഷൻ ഡിസൈനിങ് കോഴ്സുകൾ നടത്തുന്നുണ്ട്. ടെക്നിക്കൽ കോഴ്സുകളാണ് ഇവിടെയുള്ളത്.
സംസ്ഥാന സര്‍ക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളുണ്ട്. ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ആണ് അതിൽ പ്രധാനപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.