ഇന്ത്യൻ ബാങ്കിൽ ലോക്കൽ ഓഫിസർ: 300 ഒഴിവുകൾ
text_fieldsഇന്ത്യൻ ബാങ്ക് ലോക്കൽ ബാങ്ക് ഓഫിസർമാരെ നിയമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി 300 ഒഴിവുകളുണ്ട് (തമിഴ്നാട്/പുതുച്ചേരി 160, കർണാടകം 35, ആന്ധ്രപ്രദേശ്, തെലങ്കാന 50, മഹാരാഷ്ട്ര 40, ഗുജറാത്ത് 15). എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ /ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണം ലഭിക്കും. അതത് സംസ്ഥാനത്തിലായിരിക്കും നിയമനം. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.indianbank.in/careersൽനിന്ന് ഡൗൺലോഡ് ചെയ്യാം. ലോക്കൽ ബാങ്ക് ഓഫിസേഴ്സ്-2024 ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി സെപ്റ്റംബർ രണ്ടുവരെ അപേക്ഷിക്കാം.
സർവകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 20-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രാദേശികഭാഷാ പ്രാവീണ്യം അഭിലഷണീയം. അപേക്ഷാഫീസ് നികുതിയുൾപ്പെടെ 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകരെ ഷോർട്ട്ലിസ്റ്റ് ചെയ്ത് ടെസ്റ്റ് /ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം; ലക്ഷദ്വീപിൽ കവരത്തി; കർണാടകത്തിൽ ബംഗളൂരു, ഹൂബ്ലി; തമിഴ്നാട്ടിൽ ചെന്നൈ, മധുര, തിരുനെൽവേലി പരീക്ഷാകേന്ദ്രങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 48,480-85,920 രൂപ ശമ്പളനിരക്കിൽ ഇന്ത്യൻ ബാങ്ക് ശാഖകളിൽ നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.