നാഷനൽ ഫെർട്ടിലൈസേഴ്സിൽ നോൺ-എക്സിക്യൂട്ടിവുകളെ തേടുന്നു
text_fieldsഭാരതസർക്കാർ സംരംഭമായ നോയിഡയിലെ നാഷനൽ ഫെർട്ടിലൈസേർസ് ലിമിറ്റഡ് (നവരത്ന കമ്പനി) വിവിധ യൂനിറ്റ്/ഓഫിസുകളിലേക്ക് നോൺ എക്സിക്യൂട്ടിവ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നംങ്കൽ, ബതിൻഡ, പാനിപ്പറ്റ്, വിജയ്പൂർ യൂനിറ്റുകളിലും മാർക്കറ്റിങ് ഡിവിഷൻ, നോയിഡ കോർപറേറ്റ് ഓഫിസുകളിലും മറ്റുമായി ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ.
ജൂനിയർ എൻജിനീയറിങ് അസിറ്റന്റ് ഗ്രേഡ്-2-പ്രോഡക്ഷൻ-108, മെക്കാനിക്കൽ-6, ഇൻസ്ട്രുമെന്റേഷൻ-33, ഇലക്ട്രിക്കൽ-14, കെമിക്കൽ ലാബ്-10, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ/എൻ.ഡി.ടി(4+4). ശമ്പള നിരക്ക്: 23,000-56,500 രൂപ. യോഗ്യത: ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്). 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗത്തിന് 45 ശതമാനം മാർക്ക് മതി. പ്രായപരിധി 18-30 വയസ്സ്.
സ്റ്റോർ അസിസ്റ്റന്റ്: ഒഴിവുകൾ 19, ശമ്പള നിരക്ക്-23,000-56,500 രൂപ. യോഗ്യത 50 ശതമാനം മാർക്കോടെ ബി.എസ്.സി/ബി.കോം/ബി.എ ബിരുദം.
ലോക്കോ അറ്റൻഡന്റ് ഗ്രേഡ്-2: ഒഴിവുകൾ-അഞ്ച്, ശമ്പള നിരക്ക്-23,000-56,500 രൂപ. യോഗ്യത: 50 ശതമാനം മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ).
നഴ്സ്-: ഒഴിവ്:10, ശമ്പളം--23,000-56,500 രൂപ, യോഗ്യത: ശാസ്ത്ര വിഷയത്തിൽ പ്ലസ് ടു + ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ 50 ശതമാനം മാർക്കോടെയും അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് (50 ശതമാനം മാർക്കിൽ കുറയരുത്) തത്തുല്യ നഴ്സിങ് കൗൺസിൽ അംഗീകാരവുമുണ്ടായിരിക്കണം.
ഫാർമസിസ്റ്റ്: ഒഴിവ് 10, ശമ്പളം-23,000-56,500 രൂപ. യോഗ്യത-ഫാർമസി ഡിപ്ലോമ/ബി.ഫാം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫാർമസി കൗൺസിൽ രജിസ്ട്രേഷനുണ്ടായിരിക്കണം.
ലാബ് ടെസ്കനീഷ്യൻ: ഒഴിവ് 4, ശമ്പളം-23,000-56,500 രൂപ. യോഗ്യത-മെഡിക്കൽ ലാബ് ടെക്നോളജിയിൽ 50 ശതമാനം മാർക്കോടെ ഡിപ്ലോമ/ഡിഗ്രി.
എക്സ്റേ ടെക്നീഷ്യൻ: ഒഴിവ് 2, ശമ്പളം-23,000-56,500 രൂപ. യോഗ്യത: എം.ആർ.ടി/റേഡിയോ ഗ്രാഫിയിൽ അമ്പത് ശതമാനം മാർക്കോടെ ഡിേപ്ലാമ/ഡിഗ്രി.
അക്കൗണ്ടന്റ് അസിസ്റ്റന്റ്: ഒഴിവ് 10. ശമ്പളം: 23,000-56,500 രൂപ. യോഗ്യത 50 ശതമാനം മാർക്കോടെ ബി.കോം ബിരുദം.
അറ്റൻഡന്റ് ഗ്രേഡ്-1: (മെക്കാനിക്കൽ-ഫിറ്റർ-40, വെൽഡർ-3, ഓട്ടോ ഇലക്ട്രീഷ്യൻ-2, ഡീസൽ മെക്കാനിക്-2, ടർണർ-3, മെഷീനിസ്റ്റ്-2, ബോറിങ് മെഷീൻ-1, ഇൻസ്ട്രുമെന്റേഷൻ-4, ഇലക്ട്രിക്കൽ-33. ശമ്പളം: -23000-56500 രൂപ. യോഗ്യത:എസ്.എസ്.എൽ.സി/തത്തുല്യം ബന്ധപ്പെട്ട ട്രേഡിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ലോക്കോ അറ്റൻഡന്റ് ഗ്രേഡ്-3: ഒഴിവ്-4, ശമ്പളം: 28500-52500 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തതുല്യം + മെക്കാനിക് ഡീസൽ, ഐ.ടി.ഐ സർട്ടിഫിക്കറ്റ് (50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം) എൻ.എ.സി
ഒ.ടി ടെക്നീഷ്യൻ: ഒഴിവ് 4, ശമ്പളം: 21500-52000 രൂപ. യോഗ്യത: പ്ലസ് ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി)+ ഓപറേഷൻ തിയറ്റർ ടെക്നിക്സ്/ (ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി ഡിപ്ലോമ) 50 ശതമാനം മാർക്ക് കുറയരുത്.
യോഗ്യതാ പരീക്ഷയിൽ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ഡിപ്പാർട്ട്മെന്റൽ അപേക്ഷാർഥികൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. എല്ലാ തസ്തികകളും പ്രായപരിധി 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nationalfertilizers.com/career ൽ. അപേക്ഷാ ഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ/വകുപ്പ് ജീവനക്കാർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി നവംബർ എട്ടു വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കൊച്ചി പരീക്ഷ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.