മാധ്യമം-യു.കെ കോളിൻ വിദേശ വിദ്യാഭ്യാസ സെമിനാർ 22ന്
text_fieldsതൃശൂർ: മാധ്യമം ദിനപത്രവും കേരളത്തിലെ പ്രമുഖ വിദേശ പഠന ഏജൻസിയായ യു.കെ കോളിൻ സ്റ്റഡി എബ്രോഡും സംയുക്തമായി മെഡിക്കൽ എജുക്കേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 22ന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ പേൾ റീജൻസിയിൽ രാവിലെ 9.30 മുതലാണ് സെമിനാർ. വിദേശത്തെ എം.ബി.ബി.എസ്, എം.ഡി പഠന സാധ്യതകളെക്കുറിച്ചും വിവിധ സർവകലാശാലകളിലെ പ്രവേശനത്തെക്കുറിച്ചും വിശദമായി ചർച്ചചെയ്യും.
ലോക റാങ്കിങ്ങിൽ ഉയർന്ന സ്ഥാനത്തുള്ള കെയ്റോ യൂനിവേഴ്സിറ്റി ഉൾപ്പെടെ നിരവധി പ്രമുഖ സർവകലാശാലകളിലെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരവും സെമിനാറിലൂടെ വിദ്യാർഥികൾക്ക് ലഭിക്കും. വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സംശയ നിവാരണത്തിനും അവസരമുണ്ടാകും. അഡ്മിഷൻ, വിസ പ്രോസസിങ്, യാത്ര, താമസം, കോഴ്സ് ഫീ തുടങ്ങിയവക്കെുറിച്ചുള്ള വിശദ വിവരങ്ങൾ സെമിനാറിലൂടെ അറിയാനാകും. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും വിവിധ സർവകലാശാല പ്രതിനിധികളും ക്ലാസ് നയിക്കും. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾക്ക് കൂടി പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്തോ https://www.madhyamam.com/seminar_tcr എന്ന ലിങ്കിലൂടെയോ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9645005115 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.