നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനികളാവാം; ഒഴിവുകൾ 74
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനികളെ തേടുന്നു. ആകെ 74 ഒഴിവുകളുണ്ട് (മാർക്കറ്റിങ് 60, F&A (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) 10, ലോ 4. വിവിധ യൂനിറ്റ്/ഓഫിസുകളിലേക്കാണ് നിയമനം. ഒരുവർഷത്തെ പരിശീലനത്തിനുശേഷം 41,200 രൂപ അടിസ്ഥാന ശമ്പളത്തിൽ മാനേജരായി സ്ഥിരപ്പെടുത്തും. പരിശീലനകാലം പ്രതിമാസം 40,000 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. IDA, HRA, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ്വിറ്റി, ഇൻഷുറൻസ് മുതലായ ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ്) ദ്വിവത്സര ഫുൾടൈം എം.ബി.എ/പി.ജി.ഡി.ബി.എം/പി.ജി.ഡി.എം (മാർക്കറ്റിങ്/അഗ്രി ബിസിനസ് മാർക്കറ്റിങ്/റൂറൽ മാനേജ്മെന്റ്/ഫോറിൻ ട്രേഡ്/ഇന്റർനാഷനൽ മാർക്കറ്റിങ്) അല്ലെങ്കിൽ ബി.എസ് സി/എം.എസ് സി അഗ്രികൾചർ (സീഡ് സയൻസ് & ടെക്/ജനിറ്റിക്സ് & പ്ലാന്റ് ബ്രീഡിങ്/അഗ്രോണമി/സോയിൽ സയൻസ്/അഗ്രികൾചർ കെമിസ്ട്രി/എന്റോമോളജി/പത്തോളജി സ്പെഷലൈസേഷൻ) 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.
മാനേജ്മെന്റ് ട്രെയിനി (F & A) ബിരുദവും സി.എ/ഐ.സി.ഡബ്ല്യു.എ/സി.എം.എ യോഗ്യതയും ഉണ്ടാവണം.മാനേജ്മെന്റ് ട്രെയിനി (ലോ) ഫുൾടൈം ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി 60 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.
പ്രായപരിധി 18-27. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർക്കും മറ്റും നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷഫീസ് 700 രൂപ. ബാങ്ക് ചാർജ് കൂടി നൽകേണ്ടതുണ്ട്.
വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nationalfertilizers.com/careerൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.
ഒ.എം.ആർ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ കൊച്ചിയാണ് പരീക്ഷകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.