ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ എം.ബി.എ
text_fieldsമാനേജ്മെൻറ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് (BIM) 2018 വർഷത്തെ ദ്വിവത്സര ഫുൾടൈം െറസിഡൻഷ്യൽ മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA) പ്രോഗ്രം പ്രവേശനത്തിന് ഒാൺലൈൻ രജിസ്ട്രേഷൻ സ്വീകരിച്ചു തുടങ്ങി.
www.bim.edu എന്ന വെബ്സൈറ്റിൽ ജനുവരി 31 വരെ ഒാൺലൈൻ രജിസ്ട്രേഷൻ സമയമുണ്ട്. പ്രാഥമിക സെലക്ഷൻ IIM -CAT 2017 സ്കോർ പരിഗണിച്ചാണ്. തുടർന്നുള്ള ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിൽ െവച്ച് നടത്തും.
ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബാച്ലേഴ്സ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമെടുത്തിട്ടുള്ളവരാകണം അപേക്ഷകർ. 2018 ജൂലൈയിൽ യോഗ്യത തെളിയിക്കാൻ കഴിയുന്ന ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2017 നവംബർ 26ന് നടത്തുന്ന IIM-CATൽ പെങ്കടുക്കുന്നവരാകണം. CAT 2017 സ്കോർ പരിഗണിച്ചാണ് അപേക്ഷാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചക്കും ഇൻറർവ്യൂവിനും ക്ഷണിക്കുന്നത്. പ്രവേശനത്തിന് പ്രായപരിധിയില്ല.
ഒാൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് 1450 രൂപ. നെറ്റ് ബാങ്കിങ്, െക്രഡിറ്റ്, െഡബിറ്റ് കാർഡ് മുഖാന്തരം ഫീസടക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി അഞ്ചുവരെ സ്വീകരിക്കും. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും. വിലാസം: Bharathidasan Institute of Management, Tiruchirappalli - 620014, Tamilnadu. E-mail: admissions@bim.edu.
രണ്ടുവർഷത്തെ എം.ബി.എ കോഴ്സിൽ മാർക്കറ്റിങ്, ഫിനാൻസ്, സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ്, ഒാപറേഷൻസ് മാനേജ്മെൻറ് എന്നിവയാണ് സ്പെഷലൈസേഷനുകൾ. മൊത്തം കോഴ്സ് ഫീസ് ഏകദേശം 13.5 ലക്ഷം രൂപയാകും. ആവശ്യമുള്ള പക്ഷം എസ്.ബി.െഎ തിരുച്ചിറപ്പള്ളി 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നൽകും.
എം.ബി.എ കോഴ്സിൽ ആകെ 120 പേർക്കാണ് പ്രവേശനം. അഡ്മിഷൻ കിട്ടുന്നവരെല്ലാം കാമ്പസ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് േപ്ലസ്മെൻറ് സഹായം ലഭ്യമാകും. കൂടുതൽ വിവരങ്ങൾ www.bim.edu എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.