ജവഹർലാൽ നെഹ്റു വാഴ്സിറ്റിയിൽ എം.ബി.എ: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 വരെ
text_fieldsജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) 2022-24 വർഷത്തെ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ സ്വീകരിക്കും. വാഴ്സിറ്റിയുടെ കീഴിലുള്ള അടൽ ബിഹാരി വാജ്പേയി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പാണ് കോഴ്സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, പ്രോസ്‍പെക്ടസ് www.jnu.ac.in/abvsme-admissionൽ. അപേക്ഷഫീസ് 2000 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 1000 രൂപ. യോഗ്യത: 50 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. SC/ST/PWD വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക്. അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
IIM-കാറ്റ് 2021 സ്കോർ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. വിദേശ വിദ്യാർഥികൾക്ക് ജിമാറ്റ് സ്കോർ മതി.രണ്ടു വർഷത്തെ എം.ബി.എ കോഴ്സിൽ അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, മാർക്കറ്റിങ്, ഓർഗനൈസേഷനൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്, ഐ.ടി മാനേജ്മെന്റ്, ഡേറ്റ, സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്സ്, ഓപറേഷൻസ് മാനേജ്മെന്റ് ആൻഡ് ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി മുതലായ ഇലക്ടിവ് വിഷയങ്ങൾ പഠിക്കാം. ആകെ 75 സീറ്റുകളുണ്ട്.കോഴ്സ് ഫീസ് 12 ലക്ഷം രൂപ. നാലു ഗഡുക്കളായി ഫീസ് അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.