മെഡിക്കൽ പി.ജി, യു.ജി അഖിലേന്ത്യ ക്വോട്ട: സംസ്ഥാനത്ത് രണ്ട് വരുമാന പരിധിയിൽ പ്രവേശനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ പി.ജി, യു.ജി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന് മുന്നാക്കസംവരണത്തിന് (ഇ.ഡബ്ല്യു.എസ്) എട്ട് ലക്ഷം വരുമാനപരിധി ഈ വർഷത്തേക്ക് സുപ്രീംകോടതി അനുവദിച്ചതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ രണ്ടുതരം മാനദണ്ഡങ്ങളോടെ വിദ്യാർഥി പ്രവേശനം നടത്തേണ്ടിവരും. അഖിലേന്ത്യ ക്വോട്ടയിൽ ഇ.ഡബ്ല്യു.എസ് സംവരണത്തിന് എട്ട് ലക്ഷമാണെങ്കിൽ സംസ്ഥാന ക്വോട്ട സീറ്റുകളിൽ ഇേത സംവരണത്തിന് നാല് ലക്ഷം രൂപയാണ് വരുമാന പരിധി. സംസ്ഥാന സർക്കാർ നിയോഗിച്ച കെ. ശശിധരൻ നായർ കമീഷനാണ് കേരളത്തിൽ വിദ്യാഭ്യാസ, തൊഴിൽ സംവരണത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് വാർഷിക വരുമാനപരിധിയായി നാല് ലക്ഷം രൂപ നിശ്ചയിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.ജി സീറ്റുകളിൽ 50 ശതമാനം അഖിലേന്ത്യ ക്വോട്ടയിലും ബാക്കി സംസ്ഥാന േക്വാട്ടയിലുമാണ് നികത്തുന്നത്. യു.ജി സീറ്റുകളിൽ 15 ശതമാനം അഖിലേന്ത്യ ക്വോട്ടയിലും 85 ശതമാനം സംസ്ഥാന ക്വോട്ടയിലും പ്രവേശനം നടത്തും.
ഇതുപ്രകാരം അഖിലേന്ത്യ ക്വോട്ടയിൽ ഇ.ഡബ്ല്യു.എസ് സംവരണത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നവർക്ക് വാർഷിക വരുമാനപരിധി എട്ട് ലക്ഷവും ഇതേ സംവരണത്തിൽ സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടുന്നവർക്ക് നാല് ലക്ഷവുമായിരിക്കും. യു.ജി കോഴ്സിലും സമാനമായിരിക്കും സ്ഥിതി.
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിലും ആർ.സി.സിയിലുമായി 428 പി.ജി സീറ്റുകളിലേക്കാണ് സംസ്ഥാന േക്വാട്ടയിൽ പ്രവേശനം നടത്തിയത്. ഇത്രതന്നെ സീറ്റുകളിൽ അഖിലേന്ത്യ ക്വോട്ടയിലും പ്രവേശനം നടന്നു. 428 സീറ്റുകളിൽ 342 എണ്ണം ക്ലിനിക്കൽ വിഷയങ്ങളിലും 86 എണ്ണം നോൺ ക്ലിനിക്കലിലുമാണ്.
സർക്കാർ മെഡിക്കൽ കോളജുകളിലെയും ആർ.സി.സിയിലെയും പി.ജി കോഴ്സുകളിൽ സംസ്ഥാന ക്വോട്ട സീറ്റുകളുടെ എണ്ണം (2020ലെ സീറ്റ് മെട്രിക്സ് അടിസ്ഥാനപ്പെടുത്തിയുള്ളത്).
ക്ലിനിക്കൽ വിഷയങ്ങൾ
അനസ്തേഷ്യ 40
എമർജൻസി മെഡിസിൻ 02
ഇ.എൻ.ടി 14
ഫാമിലി മെഡിസിൻ 01
ജനറൽ മെഡിസിൻ 47
ജനറൽ സർജറി 36
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി 43
ഓഫ്താൽമോളജി 19
ഓർത്തോപീഡിക്സ് 27
പീഡിയാട്രിക്സ് 38
ഫിസിക്കൽ മെഡിസിൻ
ആന്‍ഡ് റിഹാബിലിറ്റേഷൻ 05
സൈക്യാട്രി 13
റേഡിയോ ഡയഗ്നോസിസ് 16
റേഡിയോ തെറപ്പി 13
െറസ്പിറേറ്ററി മെഡിസിൻ 13
ഡെർമറ്റോളജി -വെനറോളജി
ആന്‍ഡ് ലെപ്രസി 15 നോൺ ക്ലിനിക്കൽ
വിഷയങ്ങൾ
എം.എസ് അനാട്ടമി 08
എം.ഡി ബയോകെമിസ്ട്രി 06
കമ്യൂണിറ്റി മെഡിസിൻ 10
ഫോറൻസിക് മെഡിസിൻ 06
മൈക്രോബയോളജി 10
ഫാർമക്കോളജി 08
പാത്തോളജി 25
ഫിസിയോളജി 10
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 03
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.