വൻ തൊഴിലവസരങ്ങളുമായി 'മെഗാ ജോബ് ഫെയർ ജീവിക'; 30വരെ രജിസ്റ്റർ ചെയ്യാം
text_fieldsകൊച്ചി: എറണാകുളം ജില്ലാ ഭരണകൂടത്തിെൻറ നേതൃത്വത്തിൽ ജനുവരി 8, 9 തീയതികളിൽ നടത്തുന്ന മെഗാ ജോബ് ഫെയർ ജീവിക - 2022ലേക്ക് തൊഴിലന്വേഷകർക്ക് 21 മുതൽ 31 വരെ രജിസ്റ്റർ ചെയ്യാം. തൊഴിൽ ദാതാക്കൾക്ക് ഡിസംബർ 21വരെ രജിസ്റ്റർ ചെയ്യാം. ജോബ് ഫെയറിൽ സ്പോട്ട് രജിസ്ട്രേഷന് സൗകരം ഒരുക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു.
മികച്ച ഉദ്യോഗാർഥികളെ തേടുന്ന തൊഴിൽദാതാക്കൾക്ക് www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിെൻറ മേൽനോട്ടത്തിൽ തൃക്കാക്കര ഭാരത് മാതാ കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്. മെഗാ ജോബ് ഫെയറിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
അസാപ്പ്, എംപ്ലോയ്മെൻറ് ഓഫീസ്, വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തരം വിവിധ നൈപുണ്യ പരിശീലനങ്ങൾ ലഭിച്ചവർക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് അനുവദിച്ച സമയത്ത് തന്നെ എത്തണം. മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ഷിബു കെ. അബ്ദുൽ മജീദ്, ജില്ലാ പ്ലാനിങ് ഓഫീസർ അനിത ഏലിയാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.