Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറെ​യി​ൽ​വേ മെ​ഗാ...

റെ​യി​ൽ​വേ മെ​ഗാ റി​ക്രൂ​ട്ട്​​െ​മ​ൻ​റ്​:  1.32 ല​ക്ഷം ഒ​ഴി​വു​ക​ൾ

text_fields
bookmark_border
റെ​യി​ൽ​വേ മെ​ഗാ റി​ക്രൂ​ട്ട്​​െ​മ​ൻ​റ്​:  1.32 ല​ക്ഷം ഒ​ഴി​വു​ക​ൾ
cancel
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ പു​തി​യ 32,000 ​ ത​സ്​​തി​ക​ക​ൾ. അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള അ​സി​സ്​​റ്റ​ൻ​റ്​ ലോ​കോ പൈ​ല​റ്റ്​/ ടെ​ക്​​നീ​ഷ്യ​ൻ ത​സ്​​തി​ക​ക​ൾ​ക്ക്​ പു​റ​മേ​യാ​ണി​ത്. നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ നി​ക​ത്തേ​ണ്ട​ത്​ 1,32,646 ഒ​ഴി​വു​ക​ളാ​ണ്. പു​തി​യ ത​സ്​​തി​ക​ക​ളി​ലേ​ക്കു​കൂ​ടി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചാ​ൽ രാ​ജ്യം ​ക​ണ്ട മെ​ഗാ റി​ക്രൂ​ട്ട്​​മ​​​െൻറാ​കും റെ​യി​ൽ​വേ​യു​ടേ​ത്​. 
റെ​യി​ൽ​വേ അ​സി​സ്​​റ്റ​ൻ​റ്​ ലോ​കോ പൈ​ല​റ്റ്, ടെ​ക്​​നീ​ഷ്യ​ൻ ത​സ്​​തി​ക​ക​ളി​ലെ 99,000 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നേ​ര​ത്തേ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട അ​സി​സ്​​റ്റ​ൻ​റ്​ ലോ​കോ പൈ​ല​റ്റ്, ടെ​ക്​​നീ​ഷ്യ​ൻ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ന​ട​ത്തു​ന്ന റി​ക്രൂ​മ​​​െൻറി​​​​െൻറ പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ന​ട​ക്കും. 
1,32,646 ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​വ സ്​​ഥി​ര നി​യ​മ​ന​മാ​കു​െ​മ​ന്നും റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ്​ ഗോ​യ​ൽ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷം 7,000 കോ​ടി രൂ​പ​യു​ടെ യ​ന്ത്ര​ങ്ങ​ൾ റെ​യി​ൽ​വേ വാ​ങ്ങി. ഇ​തി​നു​പു​റ​മേ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മു​ൾ​െ​​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 13,000 കോ​ടി നീ​ക്കി​വെ​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 
ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ന​ട​ക്കു​ന്ന ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ക്കാ​യി 47.56 ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ കൂ​ടി​യാ​കും ഇ​ത്. പ​രീ​ക്ഷ മാ​തൃ​ക റെ​യി​ൽ​വേ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 
പ​രീ​ക്ഷ​യു​ടെ അ​ഡ്​​മി​ഷ​ൻ ടി​ക്ക​റ്റ്​ പ​രീ​ക്ഷ​ക്ക്​ നാ​ലു​ദി​വ​സം മു​മ്പ്​ മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsindian railway careerRailway Vacancyrailway recruimentEducation News
News Summary - mega recruitment in railway-india
Next Story