Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗ്രാമീണ ​ബാങ്കുകളിൽ...

ഗ്രാമീണ ​ബാങ്കുകളിൽ 11,000ത്തി​േലറെ ഓഫിസർ, ഓഫിസ്​ അസിസ്​റ്റ​ൻറ്​ ഒഴിവുകൾ

text_fields
bookmark_border
ഗ്രാമീണ ​ബാങ്കുകളിൽ 11,000ത്തി​േലറെ ഓഫിസർ, ഓഫിസ്​ അസിസ്​റ്റ​ൻറ്​ ഒഴിവുകൾ
cancel

ഗ്രാമീണ ബാങ്കുകളിൽ ഓഫിസർ (സ്​കെയിൽ I, II, III) (ഗ്രൂപ്​​ എ), ഓഫിസ്​ അസിസ്​റ്റൻറ്​ (മൾട്ടി പർപ്പസ്​) (ഗ്രൂപ്​​ ബി) തസ്​തികകളിലേക്ക്​ റിക്രൂട്ട്​മെൻറിനായി ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പെർസ​േണൽ സെലക്​ഷ​ൻ (IBPS) അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനൽ റൂറൽ ബാങ്കുകളിലായി 11,000ത്തിലേറെ ഒഴിവുകൾ നിലവിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. അതേസമയം, കേരളത്തിൽ ഉൾപ്പെടെ നിരവധി ബാങ്കുകൾ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

റിക്രൂട്ട്​മെൻറ്​ സമയത്ത്​ ഒഴിവുകളുടെ എണ്ണം വർധിച്ചേക്കും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്​ഠിത ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷകൾ ആഗസ്​റ്റ്​, ഒക്​ടോബർ മാസങ്ങളിലുണ്ടാവും. കോമൺ റിക്രൂട്ട്​മെൻറ്​ നടപടികളായതിനാൽ ഓ​ൺലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്​മെൻറ്​ വിജ്​ഞാപനം www.ibps.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. ഓൺലൈനായി ജൂൺ 28 വരെ രജിസ്​റ്റർ ചെയ്യാം.

അപേക്ഷ ഫീസ്:​ 850 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ 175 രൂപ മതിയാകും. യോഗ്യത: ഓഫിസ്​ അസിസ്​റ്റൻറ്​ (മൾട്ടിപർപ്പസ്​) ഒഴിവുകൾ 5884-ബിരുദക്കാർക്ക്​ അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്​. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ വർക്കിങ്​ നോള​ജ്​ അഭിലഷണീയം.

ഓഫിസർ സ്​കെയിൽ വൺ (അസിസ്​റ്റൻറ്​ മാനേജർ) ഒഴിവുകൾ 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ വർക്കിങ്​ നോള​ജ്​ ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്​.

ഓഫിസർ സ്​കെയിൽ II ജനറൽ ബാങ്കിങ്​ ഓഫിസർ (മാനേജർ), ഒഴിവുകൾ 914. യോഗ്യത: 50 ശതമാനം മാർ​ക്കോടെ ബിരുദം. ബാങ്ക്​/ധനകാര്യ സ്ഥാപനങ്ങളിൽ ഓഫിസറായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ​പ്രായപരിധി 21-32 വയസ്സ്​.സ്​പെഷലിസ്​റ്റ്​ ഓഫിസേഴ്​സ്​/മാനേജർ (സ്​കെയിൽ II) വിഭാഗത്തിൽ മാർക്കറ്റിങ്​ ഓഫിസർ 44, ട്രഷറി മാനേജർ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ്​ ഒഴിവുകൾ.

ഓഫിസർ സ്​കെയിൽ III സീനിയർ മാനേജർ ഒഴിവുകൾ 211. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്​ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്​. തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക്​ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, മലപ്പുറം, പാലക്കാട്​, കോഴി​േക്കാട്​, കണ്ണൂർ കേന്ദ്രങ്ങളാണ്​.news

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesrural banks
News Summary - More than 11,000 officer and office assistant vacancies in rural banks
Next Story