ഐ.ഐ.എം ഇന്ദോറിൽ എം.എസ് സി ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ്
text_fieldsഇന്ദോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (IIM) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തുന്ന രണ്ടുവർഷത്തെ മാസ്റ്റർ ഓഫ് സയൻസ് (MSc) ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് (ഓൺലൈൻ മാസ്റ്റേഴ്സ് ഡിഗ്രി) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വിജ്ഞാപനം https://msdsm.iiti.ac.inൽ. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ടെക്/ബി.ഇ/ബി.എസ്/ബി.ഫാർമ/ബി.ആർക്/ബി.ഡെസ്/BF Tech/നാലുവർഷത്തെ BSc/MSc/MCA/MBA: പ്രാബല്യത്തിലുള്ള IIM-കാറ്റ്/ഗേറ്റ്/ജിമാറ്റ്/ജി.ആർ.ഇ/ജാം ടെസ്റ്റ് സ്കോർ ഉണ്ടാകണം. അല്ലെങ്കിൽ ജൂലൈ മൂന്നിന് ഐ.ഐ.ടി ഇന്ദോർ നടത്തുന്ന ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (DMAT) യോഗ്യത നേടണം. അപേക്ഷ ഫീസ് 1770 രൂപ. DMATൽ പങ്കെടുക്കുന്നവർ 2360 രൂപ നൽകണം. അപേക്ഷ https://msjp.iiti.ac.inൽ ഓൺലൈനായി ജൂൺ 10 വരെ.
200 പേർക്കാണ് പ്രവേശനം. ബിരുദധാരികൾക്കും വർക്കിങ് പ്രഫഷനലുകൾക്കും ഏറെ അനുയോജ്യമായ കോഴ്സാണിത്. പ്രോഗ്രാം ഫീസ് 12 ലക്ഷം രൂപയാണ്. ഗഡുക്കളായി അടക്കാം. 2022 ആഗസ്റ്റ് 11 മുതൽ കോഴ്സ് ആരംഭിക്കും.
പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാനേജീരിയൽ കമ്യൂണിക്കേഷൻ, ഓർഗനൈസേഷനൽ ബിഹേവിയർ, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.