ഇ.എസ്.ഐ കോർപറേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, യു.ഡി ക്ലർക്ക്, സ്റ്റെനോഗ്രാഫർ
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്‍റെ (ESIC) വിവിധ മേഖല ഓഫിസുകളിലേക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) (ഒഴിവുകൾ 1947), അപ്പർ ഡിവിഷൻ (യു.ഡി) ക്ലർക്ക് (1735), സ്റ്റെനോഗ്രാഫർ (165), തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. സ്ഥിരം നിയമനമാ
ണ്. മേഖല അടിസ്ഥാനത്തിലാണ് അപേക്ഷ. ESIC കേരള മേഖലയുടെ കീഴിൽ (തൃശൂർ) മൾട്ടി ടാസ്കിങ് സ്റ്റാഫ് 60, യു.ഡി ക്ലർക്ക് 66, സ്റ്റെനോഗ്രാഫർ 4; കർണാടക മേഖലയിൽ MTS 65, യു.ഡി ക്ലർക്ക് 199, സ്റ്റെനോഗ്രാഫർ 18; തമിഴ്നാട് മേഖലയിൽ MTS 219, യു.ഡി ക്ലർക്ക് 150, സ്റ്റെനോഗ്രാഫർ 16 എന്നിങ്ങനെയാണ് ഒഴിവുകൾ . വിജ്ഞാപനം www.esic.nic.inൽ.
യോഗ്യത: മൾട്ടി ടാസ്കിങ് സ്റ്റാഫ്- എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം: 18-25 വയസ്സ്. ശമ്പളനിരക്ക് 18,000-56,900 രൂപ.
യു.ഡി ക്ലർക്ക്-ബിരുദവും കമ്പ്യൂട്ടർ വർക്കിങ് നോളജും. പ്രായം 18-27 വയസ്സ്. ശമ്പളനിരക്ക് 25,500-81,100 രൂപ.
സ്റ്റെനോഗ്രാഫർ-പ്ലസ്ടു/തത്തുല്യം. സ്കിൽ ടെസ്റ്റ്-ഡിക്റ്റേഷൻ-10 മിനിറ്റ് (മിനിറ്റിൽ 80 വാക്ക് വേഗം വേണം). ട്രാൻസ്ക്രിപ്ഷൻ-50 മിനിറ്റ് (ഇംഗ്ലീഷ്), 65 മിനിറ്റ് (ഹിന്ദി) (കമ്പ്യൂട്ടറിൽ). പ്രായം 18-27 വയസ്സ്. ശമ്പളനിരക്ക് 25,500-81,100 രൂപ.
സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷഫീസ് 500 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി/ഡിപാർട്ട്മെന്റ് ജീവനക്കാർ/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽ പെടുന്നവർക്ക് 250 രൂപ. അപേക്ഷ ഓൺലൈനായി ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.