മുൻസിഫ്-മജിസ്ട്രേട്ട്: 69 ഒഴിവുകൾ
text_fieldsകേരള ജുഡീഷ്യൽ സർവിസിൽ മുൻസിഫ്-മജിസ്ട്രേട്ട് തസ്തികയിൽ നിയമനത്തിന് ഹൈകോടതി അപേക്ഷകൾ ക്ഷണിച്ചു. ആകെ 69 ഒഴിവുകൾ. (എൻ.സി.എ 13, നേരിട്ടുള്ള നിയമനം 56). ശമ്പളനിരക്ക്: 77,840-1,28,680 രൂപ. റിക്രൂട്മെന്റ് വിജ്ഞാപനം www.hckrecruitment.nic.inൽ.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കാം. ഫെബ്രുവരി ഒന്നുമുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.നേരിട്ടുള്ള നിയമനത്തിന് അംഗീകൃത നിയമബിരുദമാണ് യോഗ്യത. പ്രായപരിധി: 35 വയസ്സ്. എസ്.സി/എസ്.ടിക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്. സ്വഭാവശുദ്ധിയും ആരോഗ്യവുമുള്ളവരുമാകണം.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് സർവിസിലുള്ള എ.പി.പി (ഗ്രേഡ് I & II) ഹൈകോടതിയിലെ അസിസ്റ്റന്റ് രജിസ്ട്രാർ, മറ്റ് ഓഫിസർമാർ, പേഴ്സനൽ അസിസ്റ്റന്റ്, സെക്ഷൻ ഓഫിസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ സെക്ഷൻ ഓഫിസർ, അഡ്വക്കറ്റ് ജനറൽ ഓഫിസിലെ അണ്ടർ സെക്രട്ടറി/സെക്ഷൻ ഓഫിസർ, ജില്ല കോടതി ശിരസ്തദാർ, ഗവൺമെന്റ് ലോ കോളജുകളിലെ അസി. പ്രഫസർ മുതലായ ഉദ്യോഗസ്ഥർക്ക് അംഗീകൃത നിയമബിരുദമുള്ളപക്ഷം അപേക്ഷിക്കാം. പ്രായപരിധി: 54 വയസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.