മാസ്റ്റേഴ്സ്, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് 'നിപെർ-ജെ.ഇ.ഇ 2022' ജൂൺ 12ന്
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (നിപെർ) അതിന്റെ അഹ്മദാബാദ്, ഗുവാഹതി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, SAS നഗർ കേന്ദ്രങ്ങളിലായി നടത്തുന്ന മാസ്റ്റേഴ്സ്,പിഎച്ച്.ഡി, ഇന്റഗ്രേറ്റ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (നിപെർ-ജെ.ഇ.ഇ 2022) ജൂൺ 12ന് നടക്കും. അപേക്ഷ ഓൺലൈനായി മേയ് മൂന്നുവരെ. വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.niperhyd.ac.inൽ.
സെന്ററും കോഴ്സുകളും: അഹ്മദാബാദ്- MS Pharm (ബയോടെക്നോളജി) സീറ്റുകൾ 15, മെഡിസിനൽ കെമിസ്ട്രി 22,മെഡിക്കൽ ഡിവൈസസ്16,നാച്വറൽ പ്രോഡക്ട്സ്16, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്23, ഫാർമസ്യൂട്ടിക്സ് 24, ഫാർമക്കോളജി ആൻഡ് ടോക്സികോളജി 23, MBA Pharm ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ് 26. ഗുവാഹതി- MS Pharm ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി 19, ബയോടെക്നോളജി 15, ഫാർമസ്യൂട്ടിക്സ് 24, ഫാർമസ്യൂട്ടിക്സ് അനാലിസിസ് 27, മെഡിസിനൽ കെമിസ്ട്രി 15, M. Pharm ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമുലേഷൻസ്) 14, ഫാർമസി പ്രാക്ടിസ് 14, MTech Medical Devices 16. ഹാജിപുർ- MS Pharm ബയോടെക്നോളജി 19, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി 18, ഫാർമസ്യൂട്ടിക്കൽ അനാലിസിസ് 13, ഫാർമസ്യൂട്ടിക്സ് 13, റെഗുലേറ്ററി ടോക്സിക്കോളജി 10, M Pharm ഫാർമസി പ്രാക്ടിസ് 18.
ഹൈദരാബാദ്- MS Pharm മെഡിസിനൽ കെമിസ്ട്രി 15, ഫാർമസ്യൂട്ടിക്കൽ അനാലിസിസ് 15, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി 20, ഫാർമസ്യൂട്ടിക്സ് 21, റെഗുലേറ്ററി ടോക്സികോളജി 10, നാച്വറൽ പ്രോഡ്ക്ട്സ് 9, ഫാർമകോ ഇൻഫർമാറ്റിക്സ് 10, റെഗുലേറ്ററി അഫയേഴ്സ് 10. MTech Pharm ഫാർമസ്യൂട്ടിക്കൽ ടെക്നോളജി 15, MTech മെഡിക്കൽ ഡിവൈസസ് 9, MBA Pharm 41. കൊൽക്കത്ത- MS Pharm, MTech; റായ്ബറേലി- MS Pharm; SAS നഗർ- MS Pharm, MTech Pharm, M Tech, M Pharm, MBA Pharm. അപേക്ഷ ഫീസ് 3000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 1500 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.