എൻ.സി.ഇ.ആർ.ടിയിൽ 35 ഒഴിവ്
text_fieldsനാഷനൽ കൗൺസിൽ ഒാഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങിലേക്ക് വിവിധ തസ്തികകളിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ:
ടി.വി പ്രൊഡ്യൂസർ ഗ്രേഡ് വൺ -ഒന്ന്, അസിസ്റ്റൻറ് എൻജിനീയർ ഗ്രേഡ് എ -അഞ്ച്, ടി.വി െപ്രാഡ്യൂസർ ഗ്രേഡ് രണ്ട്- രണ്ട്, സ്ക്രിപ്റ്റ് ൈററ്റർ -ഒന്ന്, കാമറാമാൻ ഗ്രേഡ് രണ്ട്- മൂന്ന്, എൻജിനീയറിങ് അസിസ്റ്റൻറ് -ഒന്ന്, ഒാഡിയോ റേഡിയോ പ്രൊഡ്യൂസർ -ഒന്ന്, ടി.വി െപ്രാഡ്യൂസർ ഗ്രേഡ് മൂന്ന്- മൂന്ന്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ -ഒന്ന്, ടെക്നീഷ്യൻ ഗ്രേഡ് ഒന്ന് -ഏഴ്, േഫ്ലാർ അസിസ്റ്റൻറ് -രണ്ട്, ഫിലിം അസിസ്റ്റൻറ് -രണ്ട്, ഫോേട്ടാഗ്രാഫർ ഗ്രേഡ് രണ്ട് -ഒന്ന്, ഇലക്ട്രീഷൻ -ഒന്ന്, ലൈറ്റ്മാൻ -ഒന്ന്, ഡാർക് റൂം അസിസ്റ്റൻറ് -ഒന്ന്, കാർപെൻറർ -ഒന്ന്, ഫിലിം ജോയിനർ -ഒന്ന്.
യോഗ്യത, പ്രായപരിധി, മുൻപരിചയം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.ncert.nic.in ൽ ലഭ്യമാണ്. അപേക്ഷഫോറം ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ വിഭാഗത്തിന് അപേക്ഷഫീസ് 200 രൂപയാണ്. എസ്.സി/എസ്.ടി, അംഗപരിമിതർ, വനിതകൾ എന്നിവർക്ക് അപേക്ഷഫീസില്ല. സെക്രട്ടറി, എൻ.സി.ഇ.ആർ.ടി ന്യൂഡൽഹി എന്ന പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ ഇന്ത്യൻ തപാൽ ഒാർഡറായോ ഫീസടക്കാം.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകകളുടെ പകർപ്പ്, ഡി.ഡി/ െഎ.പി.ഒ സഹിതം അണ്ടൾ സെക്രട്ടറി, സി.െഎ.ഇ.ടി, എൻ.സി.ഇ.ആർ.ടി, ശ്രീ അരൊബിന്ദോ മാർഗ്, ന്യൂഡൽഹി 110016 എന്ന വിലാസത്തിൽ അയക്കണം.
കവറിനുപുറത്ത് തസ്തിക രേഖപ്പെടുത്തണം. അപേക്ഷകൾ വിജ്ഞാപനമിറക്കി 21 ദിവസത്തിനകം (ഏപ്രിൽ 13വരെ) സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.