എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടിവ് ട്രെയിനികളാവാം
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ് (നെയ് വേലി, തമിഴ്നാട്) പരസ്യനമ്പർ 08/2023 പ്രകാരം ‘ഗേറ്റ്-2023’ സ്കോർ അടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടിവ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ആകെ 295 ഒഴിവുകളുണ്ട് (മെക്കാനിക്കൽ 120, ഇലക്ട്രിക്കൽ 109, സിവിൽ 28, മൈനിങ് 17, കമ്പ്യൂട്ടർ 21). തെർമൽ പവർ സ്റ്റേഷൻസ് ആൻഡ് റിന്യൂവബ്ൾ എനർജി, മൈൻഡ് ആൻഡ് അലൈഡ് സർവിസസ് എന്നിവിടങ്ങളിലേക്കാണ് നിയമനം.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധി 30. ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഭാരതപൗരന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
ബന്ധപ്പെട്ട ഡിസിപ്ലിനിൽ ഗേറ്റ്-2023 സ്കോർ കരസ്ഥമാക്കണം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം നവംബർ 20 മുതൽ www.nlcindia.in/careersൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷഫീസ്, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കി രേഖകൾ/സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വൈദ്യപരിശോധന നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്. 50,000-1,60,000 രൂപ ശമ്പളനിരക്കിലാണ് ഗ്രാജ്വേറ്റ് എക്സിക്യൂട്ടിവ് ട്രെയിനികളെ നിയമിക്കുക.
പരിശീലനം പൂർത്തിയാക്കുന്നവരെ ‘ഇ-3 ഗ്രേഡിൽ’ 60,000-1,80,000 രൂപ ശമ്പളനിരക്കിൽ എൻജിനീയർ/എക്സിക്യൂട്ടിവ് തസ്തികയിൽ സ്ഥിരപ്പെടുത്തും. സെലക്ഷൻ നടപടികളും സംവരണവും ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം വിജ്ഞാപനത്തിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.