42 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും
text_fieldsതിരുവനന്തപുരം: 42 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനമിറക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ ജനറൽ റിക്രൂട്ട്മെന്‍റിലേക്ക് 20 തസ്തികകളിലേക്കാണ് വിജ്ഞാപനം. ഇവ ചുവടെ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലെക്ചറൽ ഇൻ പ്രിന്‍റിങ് ടെക്നോളജി.
ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫിസർ (ഹോമിയോ), ഹൗസിങ് ഡിപ്പാർട്മെന്‍റിൽ (ടെക്നിക്കൽ സെൽ) അസി. എൻജിനീയർ സിവിൽ, കേരള വനം-വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (തസ്തിക മാറ്റം വഴി), ഗ്രാമവികസന വകുപ്പിൽ ലെക്ചറർ ഗ്രേഡ് വൺ (തസ്തിക മാറ്റം വഴി), മോട്ടോർ വാഹന വകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ.
മിൽമയിൽ അക്കൗണ്ട്സ് ഓഫിസർ ( ജനറൽ കാറ്റഗറി), മിൽമയിൽ അക്കൗണ്ട്സ് ഓഫിസർ (സൊസൈറ്റി കാറ്റഗറി), ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിൽ ഫീൽഡ് അസി., കേരളത്തിലെ സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ് സിവിൽ, കേരള സംസ്ഥാന സഹകരണ ബാങ്കിൽ ഐ.ടി ഓഫിസർ (ജനറൽ കാറ്റഗറി), സംസ്ഥാന സഹകരണ ബാങ്കിൽ അസി. എൻജിനീയർ-സിവിൽ (ജനറൽ കാറ്റഗറി), കേരള സംസ്ഥാന സഹകരണ ബാങ്കിൽ അസി. എൻജിനീയർ -ഇലക്ട്രിക്കൽ (ജനറൽ കാറ്റഗറി), ആരോഗ്യവകുപ്പിൽ ഡെന്‍റൽ എക്യുപ്മെന്‍റ് മെയിന്‍റനൻസ് ടെക്നീഷ്യൻ.
സംസ്ഥാന സഹകരണ വകുപ്പിൽ പ്രോജക്ട് സ്പെഷലിസ്റ്റ്/ ക്രെഡിറ്റ് സ്പെഷലിസ്റ്റ് (ജനറൽ കാറ്റഗറി), മിൽമയിൽ മാർക്കറ്റിങ് ഓർഗനൈസർ (ജനറൽ കാറ്റഗറി), മിൽമയിൽ മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി), കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ (ജനറൽ കാറ്റഗറി), കേരള ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസിൽ ഓഫിസ് അസി. ഗ്രേഡ് II, സംസ്ഥാന ഫാമിങ് കോർപറേഷനിൽ കംപൗണ്ടർ.
ജനറൽ റിക്രൂട്ട്മെന്‍റ് ജില്ല തലം:
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഗണിതം (കന്നട മീഡിയം), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഹിന്ദി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം (തസ്തിക മാറ്റം വഴി), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (തസ്തിക മാറ്റം വഴി), പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ( ആംഡ് പൊലീസ് ബറ്റാലിയൻ).
സ്പെഷൽ റിക്രൂട്ട്മെന്‍റ് -ജില്ല തലം:
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസി. (പട്ടികജാതി /വർഗം), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസി. (പട്ടികവർഗം), എൻ.സി.സി/ സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് (വിമുക്ത ഭടന്മാർ-പട്ടികവർഗം മാത്രം), എൻ.സി.സി/ സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് (വിമുക്ത ഭടന്മാർ പട്ടിക ജാതി/വർഗം).
എൻ.സി.എ. റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം:
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് രണ്ടാം എൻ.സി.എ- ഒ.ബി.സി, ഈഴവ /ബില്ലവ /തിയ്യ
ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് ഒന്നാം എൻ.സി.എ -എസ്.സി.സി.സി.
ആരോഗ്യ വകുപ്പിൽ ഡെൻറൽ ഹൈജീനിസ്റ്റ് ഗ്രേഡ് II നാലാം എൻ.സി.എ -എസ്.ടി.
കയർ ഫെഡിൽ ഫിനാൻസ് മാനേജർ ഒന്നാം എൻ.സി.എ -ഈഴവ/ ബില്ലവ /തിയ്യ
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് II (മെക്കാനിക്കൽ) ഒന്നാം എൻ.സി.എ.-മുസ്ലിം
എൻ.സി.എ. റിക്രൂട്ട്മെന്‍റ് - ജില്ലതലം:
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉർദു )രണ്ടാം എൻ.സി.എ -എൽ.സി/എ ഐ., ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ഏഴാം എൻ.സി.എ -എസ്.സി.സി.സി., വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം എച്ച്.എസ്.ടി. (അറബിക് ) രണ്ടാം എൻ.സി.എ -എൽ.സി/എ ഐ, ഈഴവ/തിയ്യ/ബില്ലവ., വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (യു.പി.എസ് ) രണ്ടാം എൻ.സി.എ - വിശ്വകർമ.
വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്) ആറാം എൻ.സി.എ - പട്ടികവർഗം, വിവിധ വകുപ്പുകളിൽ (ആയ) ഒന്നാം എൻ.സി.എ - വിശ്വകർമ, ഒ.ബി.സി, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഒന്നാം എൻ.സി.എ - എസ്.സി.സി.സി, ധീവര, വിശ്വകർമ, മുസ്ലിം, എസ്.ഐ യു.സി നാടാർ, എസ്.ടി, എസ്.സി, ഹിന്ദു നാടാർ.
അഭിമുഖം നടത്തുന്ന തസ്തികകൾ
കേരള പൊലീസ് സർവിസ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് (ടെലി കമ്യൂണിക്കേഷൻ) പട്ടികവർഗം മാത്രം. (കാറ്റഗറി നമ്പർ 169/22), വനിത ശിശു വികസന വകുപ്പിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ( രണ്ടാം എൻ.സി.എ- എസ്.സി.സി.സി.( കാറ്റഗറി നമ്പർ 336/22), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ബയോകെമിസ്ട്രി (മൂന്നാം എൻ.സി.എ എസ്.സി.( കാറ്റഗറി 123/22).
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഫോറൻസിക് മെഡിസിൻ (കാറ്റഗറി നമ്പർ 719/21), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ മൈേക്രാ ബയോളജി (കാറ്റഗറി നമ്പർ 593/21)., കേരള പബ്ലിക് സർവിസ് കമീഷനിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/21), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ കാറ്റഗറി നമ്പർ 647/21)
5. ആരോഗ്യ വകുപ്പിൽ നഴ്സിങ് ട്യൂട്ടർ (കാറ്റഗറി 122/21)., ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ രചന ശരീർ (കാറ്റഗറി നമ്പർ 343/21), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ രസശാസ്ത്ര ഭൈഷജ്യകൽപന (കാറ്റഗറി നമ്പർ 344/21), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോ ഗ്രാഫർ ഗ്രേഡ് 11/എക്സ്റേ ടെക്നീഷ്യൻ ഗ്രേഡ് 11 (കാറ്റഗറി നമ്പർ 049/22).
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ അഗത തന്ത്ര വിധി ആയുർവേദ (കാറ്റഗറി നമ്പർ 117/21), ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എജുക്കേഷൻ മീഡിയ ഓഫിസർ (കാറ്റഗറി നമ്പർ 549/21)., കേരളത്തിലെ സർവകലാശാലകളിൽ േപ്രാഗ്രാമർ (കാറ്റഗറി നമ്പർ 205/21).
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ക്രിയാ ശരീർ (കാറ്റഗറി നമ്പർ 121/21), സംസ്ഥാന ജലഗതാഗത വകുപ്പിൽ ആർമച്ചർ വൈൻഡർ (കാറ്റഗറി നമ്പർ 100/22), കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണലിൽ നെറ്റ് വർക്ക് അഡ്മിനിസ്േട്രറ്റർ(കാറ്റഗറി നമ്പർ 137/20).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നവ
ആരോഗ്യ വകുപ്പിൽ റേഡിയോ ഗ്രാഫർ ഗ്രേഡ് II (കാറ്റഗറി നമ്പർ 462/21), ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ 480/21), ഭൂജല വകുപ്പിൽ സർവേയർ ഗ്രേഡ് II (കാറ്റഗറി നമ്പർ 400/21), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ മേട്രൺ (കാറ്റഗറി നമ്പർ 034/20).
അർഹതാപട്ടിക പ്രസിദ്ധീകരിക്കുന്നവ
കേരള അേഗ്രാ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ ടൈപിസ്റ്റ് ക്ലർക്ക് (കാറ്റഗറി നമ്പർ 140/21), പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ - റെഗുലർ വിങ് )(കാറ്റഗറി നമ്പർ 466/21).
ഓൺലൈൻ പരീക്ഷ നടത്തുന്നവ: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ശല്യതന്ത്ര (കാറ്റഗറി നമ്പർ 115/21), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ദ്രവ്യഗുണ (കാറ്റഗറി നമ്പർ 118/21), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ സ്വസ്ഥവൃത്ത (കാറ്റഗറി നമ്പർ 119/21),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ കായചികിത്സ (കാറ്റഗറി നമ്പർ 120/21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.