എൻ.എസ്.എസ് അവാർഡ്; കണ്ണൂർ മികച്ച സർവകലാശാല
text_fieldsതിരുവനന്തപുരം: 2022-23 ലെ സംസ്ഥാന നാഷനൽ സർവിസ് സ്കീം പുരസ്കാരങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. മികച്ച സർവകലാശാലയായി കണ്ണൂരിനെയും (പ്രോഗ്രാം കോഓഡിനേറ്റർ: ഡോ.ടി.പി. നഫീസ ബേബി) ഡയറക്ടറേറ്റ് ആയി ഡയറക്ടറേറ്റ് ഓഫ് വൊക്കേഷനൽ ഹയർസെക്കൻഡറി എജുക്കേഷനെയും (പ്രോഗ്രാം കോഓഡിനേറ്റർ ഡോ.രഞ്ജിത്ത്) തെരഞ്ഞെടുത്തു.
മികച്ച യൂനിറ്റുകളും പ്രോഗ്രാം ഓഫിസർമാരും
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്: വി. വിജയകുമാർ, മലപ്പുറം കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്: ഡോ.പി.യു. സുനീഷ്, കോട്ടയം സി.എം.എസ് കോളജ്: ഡോ.കെ.ആർ. അജീഷ് , നങ്ങ്യാർകുളങ്ങര ടി.കെ. മാധവ മെമ്മോറിയൽ കോളജ്: ഡോ.എം.വി. പ്രീത, എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളജ്: ഡോ.ജോസഫ് വർഗീസ്, കോഴിക്കോട് ഫറൂഖ് കോളജ് (ഓട്ടോണമസ്): ഡോ.പി. റഫീഖ്, കണ്ണൂർ ഇരിട്ടി എച്ച്.എസ്.എസ്: ഇ.പി. അനീഷ് കുമാർ, കോഴിക്കോട് ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ്: പി.എം. രാജലക്ഷ്മി, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്: കെ.എസ്. മിഥുൻ, താമരശ്ശേരി കോളജ് ഓഫ് അപ്ലൈഡ് സയൻസ്: ലക്ഷ്മി പ്രദീപ്, തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജ്: പി. ഉണ്ണിക്കൃഷ്ണൻ.
മികച്ച വളന്റിയർമാർ
ആൺകുട്ടികൾ: സി.പി. മുഹമ്മദ് നിഹാൽ-പൊന്നാനി എം.ഇ.എസ് കോളജ്, ആർ. ആദിത്ത്-പാലക്കാട് എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ്, സവിൻ ഷാജി- തലശ്ശേരി ഗവ.കോളജ്, എം.എസ്. ഗൗതം- കൊല്ലം ശ്രീനാരായണ കേളജ്, അഖിൽ രാജൻ- ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജ്, പി. ഷെഫിൻ- നിലമ്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, എ. വൈശാഖ് - കാസർഗോഡ് ഗവ. കോളജ്, പി.എസ്. സായന്ത്- കണ്ണൂർ ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ.
പെൺകുട്ടികൾ: ഫാത്തിമ അൻഷി- മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ്, ലിയ അന്ന യോഹന്നാൻ- കൊല്ലം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജ്, ഇസബെൽ മരിയ- കണ്ണൂർ ഇരിട്ടി മഹാത്മ ഗാന്ധി കോളജ്, നസ്ല ഷെറിൻ- പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ.കോളജ്, അനശ്വര വിനോദ്- കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളജ്, ദേവിക മേനോൻ- ചേലക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കമലം-മലപ്പുറം തിരൂർ ജി.വി.എച്ച്.എസ്.എസ് (ജി) ബി.പി അങ്ങാടി, കെ. ഫിദ- തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ്, ആർ.എൽ. ആദിത്യ - തിരുവനന്തപുരം നീറമൺകര എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളജ് ഫോർ വുമൺ, അഞ്ജന കെ. മേനോൻ- കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജീനിയറിങ്, ശിൽപ പ്രദീപ്- അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ്.
പ്രത്യേക പുരസ്കാരം
എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി, പ്രോഗ്രാം കോഡിനേറ്റർ - ഡോ. വി.എം ജോയ് വർഗീസ്, മലപ്പുറം പുതുക്കോട് മിംസ് കോളജ് ഓഫ് നഴ്സിങ്, പ്രോഗ്രാം ഓഫിസർ - മീനു പീറ്റർ, പെരിന്തൽമണ്ണ അൽഷിഫ കോളജ് ഓഫ് ഫാർമസി, പ്രോഗ്രാം ഓഫീസർ - വി. ജുനൈസ്, ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളജ് ഓഫ് എൻജിനീയറിങ്, പ്രോഗ്രാം ഓഫിസർ - ദർശന എസ്.ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.