എൻ.ടി.പി.സി ലിമിറ്റഡിൽ 164 ഒഴിവുകൾ
text_fieldsഎൻ.ടി.പി.സി ലിമിറ്റഡിൽ എക്സിക്യൂട്ടിവ് ട്രെയിനി(ഫിനാൻസ്), അസിസ്റ്റൻറ് കെമിസ്റ്റ് ട്രെയിനി, മെഡിക്കൽ ഒാഫിസർ, മെഡിക്കൽ സ്പെഷലിസ്റ്റ്, അസോസിയേറ്റ് എന്നീ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 164 ഒഴിവുകളുണ്ട്.
എക്സിക്യൂട്ടിവ് ട്രെയിനി(ഫിനാൻസ്)- 47 ഒഴിവുകൾ. യോഗ്യത: സി.എ അല്ലെങ്കിൽ െഎ.സി.ഡബ്ല്യൂ.എ/ സി.ഡബ്ല്യൂ.എ.
അസിസ്റ്റൻറ് കെമിസ്റ്റ് ട്രെയിനി- 20 ഒഴിവുകൾ. യോഗ്യത: എം.എസ്സി.
മെഡിക്കൽ ഒാഫിസർ- 35 ഒഴിവുകൾ. യോഗ്യത: എം.ബി.ബി.എസ്.
മെഡിക്കൽ സ്പെഷലിസ്റ്റ്- 15 ഒഴിവുകൾ. യോഗ്യത: എം.ബി.ബി.എസ്, എം.ഡി, എം.എസ്. അസോസിയേറ്റ്: 47 ഒഴിവുകൾ. യോഗ്യത: ഇൻറർ സി.എ/ െഎ.സി.ഡബ്ല്യൂ.എ/ സി.എം.എ.
അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി- 300 രൂപ. എസ്.സി./എസ്.ടി/പി.ഡബ്ല്യൂ.ഡി: ഫീസില്ല. ഉയർന്ന പ്രായപരിധി: 37 വയസ്സ്. അപേക്ഷകൾ ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 16. കൂടുതൽ വിവരങ്ങൾ www.ntpc.co.in ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.