അവസരങ്ങൾ നിരവധി; കേരളത്തിൽ നിന്ന് വ്യോമസേനയിലെത്തുന്നവരുടെ എണ്ണം വളരെ കുറവ്
text_fieldsകാക്കനാട്: നിരവധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയിൽ ജോലിക്ക് പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് വ്യോമസേന അധികൃതർ. തൃക്കാക്കരയിൽ നടന്ന 'ജീവിക 2022' ജോബ് ഫെയറിൽ എത്തിയ എയർഫോഴ്സ് സർജന്‍റുമാരായ രൺജീത് കുമാർ, അരവിന്ദ് ചൗഹാൻ, കോർപോറൽ സുരേന്ദ്രർ സിങ് എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
8000നടുത്ത് ഒഴിവുകൾ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫ്ലയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നികൽ) ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വിഭാഗങ്ങളിൽ നിരവധി ഒഴിവുകളാണുള്ളത്. എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ബിരുദധാരികൾക്കും ധാരാളം അവസരങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
രണ്ടു വർഷത്തിനിടെ എട്ടു പേർ മാത്രമാണ് കേരളത്തിൽ നിന്നും ജോലിയിൽ പ്രവേശിച്ചതെന്നും ഇവർ പറഞ്ഞു. ഉദ്യോഗാർഥികളിൽ എയർഫോഴ്സിലെ തൊഴിൽ അവസരങ്ങളെ സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനായി ജില്ല കലക്ടർ ജാഫർ മാലികിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവരെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.