അബൂദബിയില്‍ നഴ്സ്; 12 ഒഴിവ്
text_fieldsതിരുവനന്തപുരം: അബൂദബിയില്‍ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷ നഴ്സുമാരുടെ 10 ഒഴിവുകളിലേക്കും വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉള്ളവരാകണം.
എച്ച്.എ.എ.ഡി / ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് - അബൂദബി പരീക്ഷ വിജയിക്കണം. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് ഒന്ന്-രണ്ട് വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്.
വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500-5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഒക്ടോബര്‍ ഒമ്പതിനകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2770536, 539, 540, 577.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സർവിസ്) എന്നിവയിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.