യു.കെയിൽ നഴ്സ്: അതിവേഗ റിക്രൂട്ടുമെന്റുമായി നോർക്ക റൂട്ട്സ്
text_fieldsതിരുവനന്തപുരം: ഇന്ത്യയിൽനിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോർക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്നുള്ള സൗജന്യ റിക്രൂട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയിൽ 20 ഓൺലൈൻ അഭിമുഖം നടത്തും. ബി.എസ്സി അഥവ ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. മൂന്നു വർഷത്തിനകമുള്ള പ്രവൃത്തി പരിചയമാണ് പരിഗണിക്കുന്നത്. ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നിൽ നിശ്ചിത സ്കോർ ഉണ്ടായിരിക്കണം. അഭിമുഖത്തിൽ ജയിക്കുന്നവർ യു.കെയിൽ എത്തിയശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറൽ ക്ലിനിക്കൽ എക്സാമിനേഷൻ) വിജയിക്കേണ്ടതാണ്. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസൾട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്സിങ്) സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ (കവറിങ്) ലെറ്റർ, ട്രാൻസ്ക്രിപ്ട്, പാസ്പോർട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org വഴി അപേക്ഷിക്കാം. ഇ-മെയിൽ uknhs.norka@kerala.gov.in.
വിവരങ്ങൾക്ക് 18004253939(ടോൾ ഫ്രീ നമ്പർ) ഇന്ത്യയിൽനിന്നും +91 8802 012345 (മിസ്ഡ് കാൾ സർവിസ്) വിദേശത്തുനിന്നും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.