എയിംസിൽ നഴ്സിങ് ഓഫിസർ
text_fieldsന്യൂഡൽഹി അടക്കമുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസുകൾ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർ കുലോസിസ് ആൻഡ് റസ്പിറേറ്ററി ഡിസീസസ് (ന്യൂഡൽഹി), ചിത്തരഞ്ജൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (കൊൽക്കത്ത), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (മുംബൈ) എന്നിവിടങ്ങളിലേക്കുള്ള നഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (നോർസെറ്റ്) ഓൺലൈനായി www.aiimsexams.ac.inൽ മാർച്ച് 17 വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീസ് ജനറൽ/ഒ.ബി.സി വിഭാഗങ്ങൾക്ക് 3000 രൂപ; എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 2400 രൂപ. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി) ഫീസില്ല.
യോഗ്യത: അംഗീകൃത നഴ്സിങ് ബിരുദം (ബി.എസ് സി ഓണേഴ്സ്/ബി.എസ് സി നഴ്സിങ്) അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ്; നഴ്സസ് ആൻഡ് മിഡ് വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം.
അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ് വൈഫറിയിൽ അംഗീകൃത ഡിപ്ലോമയും 50 കിടക്കയിൽ കുറയാത്ത ആശുപത്രിയിൽ രണ്ടുവർഷത്തിൽ കുറയാതെ പരിചയവുമുണ്ടാകണം. നഴ്സസ് ആൻഡ് മിഡ് വൈഫായി രജിസ്റ്റർ ചെയ്തിരിക്കണം.
പ്രായപരിധി 18-35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രിലിമിനറി ‘നോർസെറ്റ്’ ഏപ്രിൽ 14 ഞായറാഴ്ചയും ഇതിൽ യോഗ്യത നേടുന്നവർക്കായുള്ള മെയിൻ പരീക്ഷ മേയ് അഞ്ച് ഞായറാഴ്ചയും നടക്കും.
പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. മെരിറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ 44,900-1,42,400 രൂപ ശമ്പളനിരക്കിൽ നഴ്സിങ് ഓഫിസറായി നിയമിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.