ജിപ്മെറിൽ നഴ്സിങ് ഓഫിസർ, പാരാമെഡിക്കൽ സ്റ്റാഫ്: 209 ഒഴിവുകൾ
text_fieldsകേന്ദ്രസർക്കാറിന് കീഴിൽ ദേശീയ പ്രാധാന്യമുള്ള പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ് ബി വിഭാഗത്തിൽ 169 ഒഴിവുകളും ഗ്രൂപ് സി വിഭാഗത്തിൽ 40 ഒഴിവുകളുമുണ്ട്. തസ്തികകളും ഒഴിവുകളും ചുവടെ: -ഗ്രൂപ് ബി തസ്തികകൾ- ജൂനിയർ ട്രാൻസ് ലേഷൻ ഓഫിസർ -1, ജൂനിയർ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ് -1, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് -4, നഴ്സിങ് ഓഫിസർ -154, ട്യൂട്ടർ ഇൻ സ്പീച്ച് പാതോളജി ആൻഡ് ഓഡിയോളജി -1, എക്സ്റേ ടെക്നീഷ്യൻ- റേഡിയോ തെറപ്പി -1, റേഡിയോ ഡെയ്ഗ്നോസിസ്- 5, ടെക്നിക്കൽ അസിസ്റ്റന്റ് ഇലക്ട്രോണിക്സ് (ഫിസിയോളജി) -1, ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂക്ലിയർ മെഡിസിൻ) -1 (ആകെ 169 ഒഴിവുകൾ).
ഗ്രൂപ് ‘സി’ തസ്തികകൾ- അനസ്തേഷ്യ ടെക്നീഷ്യൻ -1, ഓഡിയോളജി ടെക്നീഷ്യൻ -1, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് -24, ഫാർമസിസ്റ്റ് -6, റെസ്പിറേറ്ററി ലബോറട്ടറി ടെക്നീഷ്യൻ -2, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2 -1, കാർഡിയോഗ്രാഫിക് ടെക്നീഷ്യൻ -5 (ആകെ 40 ഒഴിവുകൾ).
നഴ്സിങ് ഓഫിസർ തസ്തികയിൽ 80 ശതമാനം ഒഴിവുകളും വനിതകൾക്കുള്ളതാണ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് സംവരണം ലഭിക്കും.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, ശമ്പളം, സംവരണം ഉൾപ്പെടെ സമഗ്ര വിവരങ്ങൾ www.jipmer.edu.inൽ ലഭിക്കും. അപേക്ഷാഫീസ് 1500 രൂപ. പട്ടിക വിഭാഗങ്ങൾക്ക് 1200 രൂപ. ഭിന്നശേഷിക്കാർക്ക് ഫിസില്ല. അപേക്ഷാ ഫീസിനോടൊപ്പം ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.