റിസർവ് ബാങ്കിൽ ഓഫിസറാകാം; ഒഴിവുകൾ 322
text_fieldsറിസർവ് ബാങ്ക് ഓഫ് ഇന്ത്യ 322 ഓഫിസർമാരെ നിയമിക്കുന്നു. വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷഫോറവും www.rbi.org.in ൽ ലഭ്യം. അപേക്ഷഫീസ് 850 രൂപ. പിന്നാക്ക വിഭാഗങ്ങൾക്ക് 100 രൂപ. അപേക്ഷ ഒാൺലൈനായി ഫെബ്രുവരി 15 വരെ സമർപ്പിക്കാം.ശമ്പള നിരക്ക് 35,150-62,400 രൂപ. തുടക്കത്തിൽ പ്രതിമാസം 83,254 രൂപ ലഭിക്കും.
1. ഓഫിസർ ഗ്രേഡ്- ബി (ഡി.ആർ) ജനറൽ -ഒഴിവുകൾ 270. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ (ടെക്നിക്കൽ/ആൻഡ് പ്രഫഷനൽ ഉൾപ്പെടെ) 60 ശതമാനം മാർക്കോടെ ബിരുദം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പി.ജി.
2. ഓഫിസർ ഗ്രേഡ്-ബി (ഡി.ആർ) ഡി.ഇ.പി.ആർ -ഒഴിവുകൾ 29. യോഗ്യത: പി.ജി (ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇൻറഗ്രേറ്റഡ് ഇക്കണോമിക്സ്/ ഫിനാൻസ്) 55 ശതമാനം മാർക്ക്. അല്ലെങ്കിൽ PGDMIMBA ഫിനാൻസ് 55 ശതമാനം മാർക്ക്. ഇക്കണോമിക്സിൽ ഡോക്ടറേറ്റ്/റിസർച്/ ടീച്ചിങ് എക്സ്പീരിയൻസ് അഭിലഷണീയം.
3. ഓഫിസർ ഗ്രേഡ്-ബി (ഡി.ആർ) ഡി.എസ്.ഐ.എം ഒഴിവുകൾ 23: യോഗ്യത- സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാസ്റ്റേഴ്സ് ഡിഗ്രി 55 ശതമാനം മാർക്ക്. അല്ലെങ്കിൽ മാത്തമാറ്റിക്സിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സിൽ ഏകവർഷ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ ബിസിനസ് അനലിറ്റിക്സിൽ 55 ശതമാനം മാർക്കോടെ പി.ജി ഡിപ്ലോമ (PGDBA). ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടറേറ്റ്/ ടീച്ചിങ്/റിസർച് എക്സ്പീരിയൻസ് അഭിലഷണീയം. പ്രായപരിധി: 1.1.2021ൽ 21-30. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് യോഗ്യത പരീക്ഷയിൽ മാർക്കിളവുണ്ട്. സംവരണ വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും. മാർച്ച് ആറിന് ദേശീയതലത്തിൽ നടത്തുന്ന ഒന്നാംഘട്ട ഓൺലൈൻ പരീക്ഷ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി നടത്തുന്ന രണ്ടാംഘട്ട പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഒന്നാംഘട്ട ഓൺലൈൻ പരീക്ഷക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കവരത്തി എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.