കരസേനയിൽ എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീമിലൂടെ ഓഫീസറാകാം
text_fieldsഅമ്പത് ശതമാനം മാർക്കോടെ ബിരുദവും എൻ.സി.സി 'സി' സർട്ടിഫിക്കറ്റുമുള്ള അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും കരസേനയിൽ എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീമിലൂടെ ഓഫീസറാകാം.
പുരുഷന്മാർക്ക് 50, വനിതകൾക്ക് 55 എന്നിങ്ങനെയാണ് ഒഴിവുകൾ. യുദ്ധത്തിൽ മരിച്ച/മുറിവേറ്റ/കാണാതായ കരസേനാ ജീവനക്കാരുടെ അവിവാഹിതരായ മക്കൾക്ക് ആറ് ഒഴിവുകൾ ലഭ്യമാണ്. ഇവർക്ക് എൻ.സി.സി 'സി' സർട്ടിഫിക്കറ്റ് ആവശ്യമില്ല. Battle casuality സംബന്ധിച്ച രേഖകൾ സമർപ്പിച്ചാൽ മതി.
അപേക്ഷകർക്ക് പ്രായം 2021 ജനുവരി എന്നിന് 19നും 25നും മധ്യേയാവണം. 1996 ജനുവരി രണ്ടിന് മുേമ്പാ 2002 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
സൈന്യത്തിന്റെ ഏപ്രിൽ 2021 എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീം 49ാംമത് കോഴ്സിലേക്കുള്ള ഷോർട്ട് സർവീസ് കമീഷൻ വിജ്ഞാപനം www.joinindianarmy.nic.in ൽ ലഭ്യമാണ്. Officer entry Apply/login ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദേശാനുസരണം അപേക്ഷ ഓൺലൈനായി ജനുവരി 28 വൈകീട്ട് മൂന്നു മണിവരെ സമർപ്പിക്കാം.
മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവീസസ് സെലക്ഷൻ ബോർഡ് (SSB) മുമ്പാകെ ടെസ്റ്റിനും അഭിമുഖത്തിനും ക്ഷണിക്കും. ബാംഗ്ലൂർ, ഭോപാൽ, അലഹബാദ്, കപൂർത്തല എന്നിവിടങ്ങളിലാണ് എസ്.എസ്.ബി ഇൻറർവ്യൂ.
ഷോർട്ട് സർവീസ് കമീഷൻ ഒഫീസറായി തെരഞ്ഞെടുക്കുന്നവർക്ക് ചെന്നൈ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. പ്രീ-കമീഷൻ ട്രെയ്നിങ് കോഴ്സ് പർത്തിയാകുേമ്പാൾ ഡിഫൻസ് മാനേജ്മെൻറ് ആൻറ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മദ്രാസ് യൂനിവേഴ്സിറ്റി വിജി ഡിപ്ലോമ സമ്മാനിക്കും.
പരിശീലന ചെലവുകളെല്ലാം സർക്കാർ വഹിക്കും. ട്രെയിനിങ് കേഡറ്റുകൾക്ക് 56100 രൂപ പ്രതിമാസ സ്റ്റൈപൻറുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56100-1,77,500 രൂപ ശമ്പള നിരക്കിൽ ലഫ്റ്റനൻറ് പദവിയിൽ ഓഫീസറായി നിയമിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.