നാവികസേനയിൽ ഓഫിസറാകാം
text_fieldsനാവികസേനയിൽ വിവിധ ബ്രാഞ്ച്-കേഡറുകളിലായി ഷോർട്ട് സർവിസ് കമീഷൻ ഓഫിസർമാരാകാൻ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അവസരം. 224 ഒഴിവുകളാണുള്ളത്. ഓരോ ബ്രാഞ്ചിലും ലഭ്യമായ കേഡറും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ.
എക്സിക്യൂട്ടിവ് ബ്രാഞ്ച്-ജനറൽ സർവിസ് ഹൈഡ്രോ കേഡർ- ഒഴിവുകൾ 40. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക്. എയർട്രാഫിക് കൺട്രോളർ (എ.ടി.സി) 8. നേവൽ എയർ ഓപറേഷൻസ് ഓഫിസർ 18, പൈലറ്റ് 20. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക്. 10, 12 ക്ലാസ് പരീക്ഷകളിലും 60 ശതമാനം മാർക്കുണ്ടാകണം. ഇംഗ്ലീഷിനും 60 ശതമാനം മാർക്ക് വേണം.
ലോജിസ്റ്റിക്സ്-ഒഴിവുകൾ 20. യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്/എം.ബി.എ/എം.സി.എ/എം.എസ്‍സി (ഐ.ടി) അല്ലെങ്കിൽ ബി.എസ്.സി/ബി.കോം/ബി.എസ്.സി(ഐ.ടി) (ഫസ്റ്റ്ക്ലാസ് വേണം) വിത്ത് പി.ജി ഡിപ്ലോമ (ഫിനാൻസസ്ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽസ് മാനേജ്മെന്റ്).
എജുക്കേഷൻ ബ്രാഞ്ച്- ഒഴിവുകൾ 18. യോഗ്യത- 60 ശതമാനം മാർക്കിൽ കുറയാതെ എം.എസ്‍സി (മാത് സ്/ഓപറേഷനൽ റിസർച്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/കെമിസ്ട്രി) അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇ.സി) അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം.ടെക് (തെർമൽ/പ്രൊഡക്ഷൻ/മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജീനീയറിങ്/ഇ.സി/വി.എൽ.എസ്.ഐ/പവർ സിസ്റ്റം എൻജിനീയറിങ്).
ടെക്നിക്കൽ ബ്രാഞ്ച്-എൻജിനീയറിങ് ജനറൽ സർവിസ് 30. ഇലക്ട്രിക്കൽ 50, നേവൽ കൺസ്ട്രക്ടർ-20. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ. ഒക്ടോബർ 29 വരെ അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.