ഗ്രാമീണ ബാങ്കുകളിൽ ഓഫിസർ, ഓഫീസ് അസിസ്റ്റന്റ്
text_fieldsഇന്ത്യയൊട്ടാകെയുള്ള റീജിയണൽ റൂറൽ ബാങ്കുകളിൽ ഗ്രൂപ്പ് ബി ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) ഗ്രൂപ്പ് എ ഓഫിസർ (സ്കെയിൽ I, II, III) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സർസണേൽ സെക്ഷൻ (IBPS) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 10,000ത്തോളം ഒഴിവുകളുണ്ട്. കേരള ഗ്രാമീൺ ബാങ്കുകളിൽ 330 ഒഴിവുകളാണുള്ളത്.
ബാങ്കുകളും തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യത, മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും പ്രാദേശിക ഭാഷ പ്രാവീണ്യവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 18-28 വയസ്സ്.
ഓഫിസർ (സ്കെയിൽ 1) (അസിസ്റ്റന്റ് മാനേജർ) തസ്തികക്ക് ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം മതി. എന്നാൽ, അഗ്രികൾച്ചർ/അനുബന്ധ വിഷയങ്ങളിൽ ഐ.ടി, മാനേജ്മെന്റ്, നിയമം, ഇക്കണോമിക്സ്, അക്കൗണ്ടൻസി വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രാദേശിക ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 18-30 വയസ്സ്.ഓഫിസർ (സ്കെയിൽ II) (ജനറൽ ബാങ്കിങ്) (മാനേജർ) തസ്തികക്കുള്ള യോഗ്യത തൊട്ടുമുകളിലേതു തന്നെ. ബിരുദം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫിസറായി 2 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി 21-32 വയസ്സ്.
ഓഫിസർ (സ്കെയിൽ II)/സ്പെഷലിസ്റ്റ് ഓഫിസർ (മാനേജർ) (ഐ.ടി/ചാർട്ടേഡ് അക്കൗണ്ടന്റ്/ലോ ഓഫിസർ/ട്രഷറി മാനേജർ/ മാർക്കറ്റിങ് ഓഫിസർ/ അഗ്രികൾച്ചർ ഓഫിസർ), യോഗ്യത: ബി.ഇ/ബി.ടെക് (ഇസി, സി.എസ്, ഐ.ടി)/CA/LLB (തത്തുല്യം)/MBA/ അഗ്രികൾചർ അനുബന്ധ വിഷയങ്ങളിൽ ബിരുദം (50 ശതമാനം മാർക്കിൽ കുറയരുത്) പ്രവൃത്തിപരിചയം 1-2 വർഷം. പ്രായപരിധി 21-32 വയസ്സ്.
ഓഫിസർ (സ്കെയിൽ III) (സീനിയർ മാനേജർ) യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. അഗ്രികൾച്ചർ/അനുബന്ധ വിഷയങ്ങളിൽ/ഐ.ടി/മാനേജ്മെന്റ്/നിയമം/ ഇക്കണോമിക്സ്/അക്കൗണ്ടൻസി ബിരുദം/ഡിപ്ലോമയുള്ളവർക്ക് മുൻഗണന. ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 21-40 വയസ്സ്.
SC/ST/PWBD/വിമുക്ത ഭടന്മാർ, OBC നോൺ ക്രീമിലെയർ, വിധവകൾ മുതാലയ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. തെരഞ്ഞെടുപ്പിനായി ഓൺലൈൻ പ്രിലിമിനറി പരീക്ഷ ടെസ്റ്റിലും മെയിൻ പരീക്ഷ സെപ്റ്റംബർ/ഒക്ടോബറിലും നടക്കും. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളിലും 2025 ജനുവരിയിൽ നിയമനം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.