പുതുച്ചേരി ഫയർ സർവീസ് റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
text_fieldsപുതുച്ചേരി: ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്‍റിൽ മൂന്ന് പുരുഷന്മാരുടെയും രണ്ട് വനിതകളുടെയും സ്റ്റേഷൻ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ഫയർമാൻ -58 എണ്ണം. (39-ആൺ, 19-പെൺ), ഫയർ മാൻ ഡ്രൈവർ -12 എണ്ണം. 2022 നവംമ്പർ നാലിനും 2023 ആഗസ്റ്റ് മൂന്നിനും ഈ ഡിപ്പാർട്ട്‌മെന്‍റിന്‍റെ അറിയിപ്പുകൾ പ്രകാരം ഫയർമാൻ ഡ്രൈവർ ഗ്രേഡ് III (പുരുഷ) തസ്തികകളിൽ ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും അർഹതയില്ലാത്ത അപേക്ഷകൾ നിരസിക്കുകയും ചെയ്തിട്ടുണ്ട്.
അപേക്ഷകർക്കുള്ള ശാരീരിക അളവുകൾ / ശാരീരിക നിലവാരവും ശാരീരിക കായിക പരിശോധന ടെസ്റ്റും ഞായറാഴ്ച ഒഴികെ 23 മുതൽ ഗോരിമേടിലുള്ള പുതുച്ചേരി ആംഡ് പൊലീസ് ഗ്രൗണ്ടിൽ നടത്തും. അപേക്ഷകർക്ക് https://recruitment.py.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 12ന് രാവിലെ 10 മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
ശാരീരിക, കായിക പരിശോധന ടെസ്റ്റുകളിൽ പങ്കെടുക്കാൻ അപേക്ഷകർ അവരുടെ അഡ്മിറ്റ് കാർഡും സർക്കാർ നൽകിയ ഫോട്ടോ ഐ.ഡി പ്രൂഫ് (ഒറിജിനലും ഫോട്ടോകോപിയും) ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.