Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനഴ്സുമാർക്ക് സൗദിയിൽ...

നഴ്സുമാർക്ക് സൗദിയിൽ അവസരം; റിക്രൂട്ട്മെന്റ് നോര്‍ക്ക റൂട്ട്സ് വഴി

text_fields
bookmark_border
നഴ്സുമാർക്ക് സൗദിയിൽ അവസരം; റിക്രൂട്ട്മെന്റ് നോര്‍ക്ക റൂട്ട്സ് വഴി
cancel
camera_altപ്രതീകാത്മക ചിത്രം

സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സ്റ്റാഫ്നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് ഏപ്രില്‍ ഏഴുവരെ അപേക്ഷിക്കാം. പി.ഐ.സി.യു (പിഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, എൻ.ഐ.സി.യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാർഡിയാക് ഐ.സി.യു-പിഡിയാട്രിക്സ്, ഡയാലിസിസ് സ്പെഷ്യാലിറ്റികളിലെ ഒന്നും ഒഴിവുകളിലേക്കാണ് അവസരം.

നഴ്സിങില്‍ ബി.എസ്‌സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍, ഡേറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

അപേക്ഷകര്‍ മുമ്പ് എസ്.എ.എം.ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. റിക്രൂട്ട്മെന്റിന് 30,000 രൂപയും ജി.എസ്.ടി യും ഫീസായി ഈടാക്കും.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. അഭിമുഖം ഈ മാസംതന്നെ കൊച്ചിയിൽ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) ‪+91-8802 012 345‬ (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurse recruitmentjob oppurtunityJob alert
News Summary - Opportunities for nurses in Saudi Arabia; Recruitment through Norka Roots
Next Story