Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nurse
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോവിഡ്...

കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

text_fields
bookmark_border

തിരുവനന്തപുരം: ആസ്ട്രേലിയൻ നഴ്സിങ്​ മേഖലയിലേക്ക് ഇന്ത്യൻനിന്നുള്ള നഴ്സുമാർക്ക് കൂടുതൽ അവസരം ലഭ്യമാക്കാൻ നടപടി പൂർത്തിയായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഐ.എച്ച്​.എമ്മിന്‍റെ (IHM) കാമ്പസുകളിൽ ആരംഭിച്ചിരിക്കുന്ന Graduate Certificate In Advanced Nursing (GCAN) ആസ്‌ട്രേലിയൻ നഴ്‌സിങ്​ പ്രാക്ടീസ് പൂർത്തീകരിക്കുന്നവർക്കു ആസ്‌ട്രേലിയയിൽ നിലവിലുള്ള Outcome Based Assesment (OBA) എന്ന പരീക്ഷ എളുപ്പത്തിൽ പാസാകാൻ സഹായകരമാകും.

നിലവിൽ വിദേശത്തു രജിസ്‌ട്രേഡ് നഴ്സ് ആയിട്ടുളവർക്ക്​ OBAയുടെ ഭാഗമായ തിയറി പരീക്ഷയും (NCLEX) പ്രാക്ടിക്കൽ പരീക്ഷയും (OSCE) പാസായശേഷം മാത്രമാണ് ആസ്ട്രേലിയൻ നഴ്സിംഗ് രജിസ്‌ട്രേഷൻ ലഭിക്കുന്നത്.

ആറ് മാസത്തെ ഈ സ്പെഷലൈസേഷൻ നഴ്സിങ്​ കോഴ്സിൽ നാലാഴ്ച വീതം നീണ്ടുനിൽക്കുന്ന OSCE പ്രെപറേഷനും ഹോസ്പിറ്റൽ പ്ലേസ്മെന്‍റും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ക്വാളിഫിക്കേഷനും ലഭിക്കും.

അവശ്യമായിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനവും നൽകും. സ്റ്റുഡന്‍റ്​ വിസക്ക് യോഗ്യരാകുന്നവർക്ക് ആസ്ട്രേലിയയിലെ മറ്റു കോഴ്സുകൾ പഠിക്കുമ്പോഴുള്ള എല്ലാ ആനുകൂല്യങ്ങൾക്കും 2022ലെ പുതിയ നിയമ പ്രകാരം ഫുൾടൈം ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള അവസരവും ലഭിക്കുന്നു. ആസ്ട്രേലിയിൽ എട്ട്​ മാസം വരെ സ്റ്റുഡന്‍റ്​ വിസയിൽ കഴിയാമെന്നുള്ളതും കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് മാസ്റ്റർ ഓഫ് നഴ്‌സിങ്​ കോഴ്‌സിലേക്ക് തുടർന്ന് പഠിക്കാൻ കഴിയും എന്നത് പ്രത്യേകതയാണ്.

ആസ്ട്രേലിയൻ നഴ്സിങ്​ രംഗത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (IHM). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ്​ ആസ്ട്രേലിയ (IHNA) സഹോദര സ്ഥാപനമാണ്​. ഈ സ്ഥാപനങ്ങൾ വഴി കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 17,500ലധികം നഴ്സുമാർ ആസ്ട്രേലിയൻ നഴ്സിങ്​ ബ്രിഡ്ജിങ് പ്രോഗ്രാം പഠിച്ച്​ നഴ്സിങ്​ രജിസ്‌ട്രേഷൻ സ്വന്തമാക്കിയതായി ഐ.എച്ച്​.എം സി.ഇ.ഒയും മലയാളിയുമായ ബിജോ കുന്നുംപുറത്ത് അറിയിച്ചു.

വ്യക്തമായ പരീക്ഷ പ്രെപറേഷൻ പ്രോഗ്രാമോ പരീക്ഷക്ക്​ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള കോഴ്സുകളോ ഇല്ലാത്തതിനാൽ ഈ രംഗത്ത് നിലനിന്ന ബുദ്ധിമുട്ടുകൾക്ക്​ ഇതോടെ പരിഹാരമാകുകയാണെന്നും ബിജോ പറഞ്ഞു.

വിവരങ്ങൾക്ക് www.ihm.edu.au വെബ്‌സൈറ്റ് സന്ദർശിക്കുകയോ +61411564409 നമ്പറിലേക്കു വാട്ട്​സ്​ആപ്പ്​ സന്ദേശം അയക്കുകയോ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nurseaustralia
News Summary - Opportunity for nurses in Australia despite the covid crisis
Next Story