എൻജി./ ഫാർമസി പ്രവേശനം; ഒാപ്ഷൻ സമർപ്പണം തുടങ്ങി
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്/ ഫാർമസി കോഴ്സ് പ്രവേശനത്തിന് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരിൽനിന്ന് ഒാപ്ഷനുകൾ ക്ഷണിച്ച് വിജ്ഞാപനമായി. ഒക്ടോബർ ആറിന് രാവിലെ പത്തുവരെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒാൺലൈനായി ഒാപ്ഷൻ സമർപ്പിക്കാം. ട്രയൽ അലോട്ട്മെൻറ് ഒക്ടോബർ മൂന്നിനും ആദ്യ അലോട്ട്മെൻറ് ഏഴിന് രാത്രി ഒമ്പതിനും പ്രസിദ്ധീകരിക്കും. അപേക്ഷകർ സൈറ്റിൽ അപേക്ഷ നമ്പറും പാസ്വേഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്തശേഷമാണ് ഒാപ്ഷൻ സമർപ്പിക്കേണ്ടത്. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയം, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കും സർക്കാർ, സ്വാശ്രയ ഫാർമസി കോളജുകളിലേക്കുമാണ് അലോട്ട്മെൻറ്.
സമയക്രമം
അപേക്ഷ സമർപ്പണം: സെപ്റ്റംബർ 30 -ഒക്ടോബർ ആറിന് പത്ത്
ട്രയൽ അലോട്ട്മെൻറ്: ഒക്ടോബർ മൂന്ന്
ആദ്യ അലോട്ട്മെൻറ്: ഒക്ടോബർ ഏഴിന് രാത്രി ഒമ്പതിന്
അലോട്ട്മെൻറ് ലഭിച്ചവർ ഫീസടയ്ക്കേണ്ട സമയം: ഒക്ടോബർ എട്ടുമുതൽ പത്തിന് വൈകീട്ട് മൂന്ന് വരെ.
സീറ്റ് സംവരണം
സ്റ്റേറ്റ് മെറിറ്റ്: 60 ശതമാനം
എസ്.ഇ.ബി.സി: 30 ശതമാനം (ഇൗഴവ-9, മുസ്ലിം-8, മറ്റ് പിന്നാക്ക ഹിന്ദു-3, ലത്തീൻ കത്തോലിക്കരും ആംേഗ്ലാ ഇന്ത്യൻസും-3, ധീവര -അവാന്തര വിഭാഗം-2, വിശ്വകർമ -അവാന്തര വിഭാഗം -2, കുശവ- അനുബന്ധ സമുദായം-1, മറ്റ് പിന്നാക്ക ക്രിസ്ത്യൻ- 1, കുഡുംബി-1).
പട്ടികജാതി:എട്ട് ശതമാനം
പട്ടികവർഗം: രണ്ട് ശതമാനം
ഫീസ് ഘടന
സർക്കാർ/ എയ്ഡഡ് എൻജി. കോളജ്: 8650 രൂപ
സർക്കാർ നിയന്ത്രിത സ്വാശ്രയം: സർക്കാർ സീറ്റ് -35000 രൂപ, മാനേജ്മെൻറ് സീറ്റ് -65000.
കേരള സർവകലാശാല എൻജി. കോളജ്: സർക്കാർ സീറ്റ് 35000, മാനേജ്മെൻറ് സീറ്റ് 65000.
കാലിക്കറ്റ് സർവകലാശാല എൻജി. കോളജ്: 35000 രൂപ
സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻജി. കോളജ്: 35000 രൂപ
തിരുവനന്തപുരം എസ്.സി.ടി: സർക്കാർ സീറ്റ് 35000, മാനേജ്മെൻറ് സീറ്റ് 65000.
'കേപ്' കോളജുകൾ: സർക്കാർ സീറ്റ് 35000 രൂപ, മാനേജ്മെൻറ് സീറ്റ് 65000.
അഗ്രികൾച്ചർ യൂനിവേഴ്സിറ്റി കോളജ്: ബി.ടെക് അഗ്രികൾച്ചർ: സെമസ്റ്ററിന് 7500. ബി.ടെക് ഫുഡ് ടെക്നോളജി: സെമസ്റ്ററിന് 4000.
വെറ്ററിനറി യൂനിവേഴ്സിറ്റി കോളജുകൾ: ബി.ടെക് െഡയറി ടെക്നോളജി -സെമസ്റ്ററിന് 4000. ബി.ടെക് ഫുഡ് ടെക്നോളജി -സെമസ്റ്ററിന് 4000.
ഫിഷറീസ് യൂനിവേഴ്സിറ്റി കോളജ്: ബി.ടെക് ഫുഡ് ടെക്നോളജി -സെമസ്റ്ററിന് 33000.
സ്വകാര്യ സ്വാശ്രയ എൻജി. കോളജ്: സർക്കാർ സീറ്റിൽ 50 ശതമാനത്തിൽ, താഴ്ന്ന വരുമാനക്കാർക്ക് -50000 രൂപ വരെ. അവശേഷിക്കുന്ന 50 ശതമാനം സീറ്റിൽ ട്യൂഷൻ ഫീസ് 50000 രൂപ വരെ, സ്പെഷൽ ഫീസ് 25000 രൂപ വരെ.
നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് കോഴ്സ്: താഴ്ന്ന വരുമാനക്കാർക്ക് 85000 രൂപ വരെ. മറ്റുള്ളവർക്ക് ട്യൂഷൻ ഫീസ് 85000, സ്പെഷൽ ഫീസ് 50000.
കാത്തലിക് എൻജി. കോളജുകൾ: സർക്കാർ സീറ്റിൽ 75000 രൂപ.
സർക്കാർ ഫാർമസി കോളജുകൾ: 15750 രൂപ. സ്വാശ്രയ ഫാർമസി കോളജുകൾ: 98000 രൂപ.
എ.െഎ.സി.ടി.ഇ ട്യൂഷൻ ഫീസിളവ് പദ്ധതി
പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തുന്ന സീറ്റുകളിൽനിന്ന് അർഹരായ വിദ്യാർഥികളെ പ്രവേശനം അവസാനിച്ചശേഷം ഫീസിളവ് പദ്ധതിക്കായി കമീഷണർ തെരഞ്ഞെടുക്കും. ഫീസിളവ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ബാക്കി തുക മടക്കി നൽകും.
പ്രവേശനം ഉറപ്പാക്കൽ
സർക്കാർ/ എയ്ഡഡ് എൻജി. കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും അലോട്ട്മെൻറ് ലഭിക്കുന്നവർ മുഴുവൻ തുകയും അടച്ച് പ്രവേശനം ഉറപ്പാക്കണം. സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ 10000 രൂപ ടോക്കൺ ഡെപ്പോസിറ്റായി ഹെഡ്പോസ്റ്റോഫിസ് വഴിയോ ഒാൺലൈനായോ അടയ്ക്കണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായവരും ടോക്കൺ ഡെപ്പോസിറ്റ് അടയ്ക്കേണ്ടതില്ല. ഇത്തരം വിദ്യാർഥികൾ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ മാനേജ്മെൻറ് ക്വോട്ട സീറ്റുകളിൽ അലോട്ട്മെൻറ്് ലഭിച്ചാൽ ടോക്കൺ ഡെപ്പോസിറ്റ് അടയ്ക്കുകയും ഫീസിളവിന് അർഹരല്ലാതായി മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.