റെയിൽവേയിൽ പാരാ മെഡിക്കൽ സ്റ്റാഫ്
text_fieldsപാരാമെഡിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) ‘CEN No. 04/2024’ വിജ്ഞാപന പ്രകാരം അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbthiruvananthapuram.gov.inലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു ഉൾപ്പെടെ രാജ്യത്തെ 21 ആർ.ആർ.ബികളാണ് അപേക്ഷകൾ ക്ഷണിച്ചത്. വിവിധ തസ്തികകളിലായി ആകെ 1376 ഒഴിവുകൾ നിലവിലുണ്ട്. ഏതെങ്കിലുമൊരു ആർ.ആർ.ബിയിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒറ്റ അപേക്ഷ മതി.
ദേശീയതലത്തിൽ ലഭ്യമായ തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ: നഴ്സിങ് സൂപ്രണ്ട്-713, ഡയറ്റീഷ്യൻ-5, ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച് തെറപ്പിസ്റ്റ് 4, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 7, ഡെന്റൽ ഹൈജീനിസ്റ്റ് 3, ഡയാലിസിസ് ടെക്നീഷ്യൻ 20, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ (ഗ്രേഡ് 3) 126, ലബോറട്ടറി സൂപ്രണ്ട് (ഗ്രേഡ് 3) 27, പെർഫ്യൂഷനിസ്റ്റ് 2, ഫിസിയോ തെറപ്പിസ്റ്റ് (ഗ്രേഡ് 2) 20, ഒക്യുപേഷനൽ തെറപ്പിസ്റ്റ് 2, കാത്തലാബ് ടെക്നീഷ്യൻ 2, ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) 246, റേഡിയോഗ്രാഫർ/എക്സ്റേ ടെക്നീഷ്യൻ 64, സ്പീച് തെറപ്പിസ്റ്റ് 1, കാർഡിയാക് ടെക്നീഷ്യൻ 4, ഓപ്ടോമെട്രിസ്റ്റ് 4, ഇ.സി.ജി ടെക്നീഷ്യൻ 13, ലബോറട്ടറി അസിസ്റ്റന്റ് (ഗ്രേഡ് 2) 94, ഫീൽഡ് വർക്കർ 19.
വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ/പരീക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വനിതകൾ/വിമുക്ത ഭടന്മാർ/ട്രാൻസ്ജൻഡർ/ന്യൂനപക്ഷ വിഭാഗങ്ങൾ/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
റെയിൽവേയിൽ ടെക്നീഷ്യൻ; 14,298 ഒഴിവുകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ 18 കാറ്റഗറികളിലായി 9144 ടെക്നീഷ്യന്മാരെ നിയമിക്കുന്നതിന് ‘CEN No 02/2024’ പ്രകാരം നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന കേന്ദ്രീകൃത വിജ്ഞാപനത്തിൽ 22 പുതിയ കാറ്റഗറികൾ കൂടി ചേർത്തതിനാൽ ഒഴിവുകളിൽ ഗണ്യമായ വർധനയുണ്ടായി. നിലവിൽ ടെക്നീഷ്യൻ തസ്തികയിൽ 40 കാറ്റഗറികളിലായി 14,298 ഒഴിവുകളുണ്ട്. ഭേദഗതി വരുത്തിയ വിജ്ഞാപനവും പുതിയ തസ്തികകളും ആർ.ആർ.ബികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾ www.rrbthiruvananthapuram.gov.inലും ലഭിക്കും. പുതിയ ഉദ്യോഗാർഥികൾക്കുകൂടി അപേക്ഷിക്കുന്നതിന് അവസരമൊരുക്കിയാണ് പരിഷ്കരിച്ച വിജ്ഞാപനം. വിജ്ഞാപനം വന്ന് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരം ആർ.ആർ.ബിയുടെ കീഴിൽ ടെക്നീഷ്യൻ തസ്തികയിൽ വിവിധ കാറ്റഗറികളിലായി നിലവിൽ ലഭ്യമായ ഒഴിവുകൾ ചുവടെ:
ടെക്നീഷ്യൻ ഗ്രേഡ്-1 സിഗ്നൽ 30, ഗ്രേഡ്-3 ബ്ലാക്സ്മിത്ത് 9, ബ്രിഡ്ജ് 5, കാരിയേജ് ആൻഡ് വാഗൺ 69, ഇലക്ട്രിക്കൽ 90, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 15, റിവെറ്റർ 3, ട്രാക്ക്മെഷ്യൻ 8, ടെക്നീഷ്യൻ (എസ് ആൻഡ് ടി) 39, വെൽഡർ 10. ആകെ 278 ഒഴിവുകളാണുള്ളത്.
തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.