Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബി.എസ്​.എഫിൽ...

ബി.എസ്​.എഫിൽ പാരാമെഡിക്കൽ സ്​റ്റാഫ്​ നിയമനം

text_fields
bookmark_border
ബി.എസ്​.എഫിൽ പാരാമെഡിക്കൽ സ്​റ്റാഫ്​ നിയമനം
cancel
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​സ്.​എ​ഫി​ൽ പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​തി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്നു. 
സ്​​റ്റാ​ഫ്​ ന​ഴ്​​സ്, ഫാ​ർ​മ​സി​സ്​​റ്റ്, കാ​ഹ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​യി 33 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ഇ​നി​യും കൂ​ടാം. സ്​​റ്റാ​ഫ്​ ന​ഴ്​​സി​ന്​ എ​സ്.​െ​എ റാ​ങ്കി​ലും, ഫാ​ർ​മ​സി​സ്​​റ്റി​ന്​ എ.​എ​സ്.​െ​എ റാ​ങ്കി​ലും കാ​ഹ​റി​ന്​ കോ​ൺ​സ്​​റ്റ​ബ്​​ൾ റാ​ങ്കി​ലു​മാ​യി​രി​ക്കും നി​യ​മ​നം. വി​വാ​ഹി​ത​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ ഫീ: ​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​: 200 രൂ​പ. ഫാ​ർ​മ​സി​സ്​​റ്റ്, കാ​ഹ​ർ: 100 രൂ​പ. സ്​​ത്രീ​ക​ൾ​ക്കും എ​സ്.​സി, എ​സ്.​ടി, വി​മു​ക്​​ത​ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​ക്കും ഫീ​സി​ല്ല.
ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും പ​രീ​ക്ഷ. ആ​ദ്യം എ​ഴു​ത്തു​പ​രീ​ക്ഷ​യാ​ണ്​ ന​ട​ക്കു​ക. ബ​ന്ധ​​പ്പെ​ട്ട വി​ഷ​യ​ത്തി​ലും  പൊ​തു​വി​ജ്ഞാ​നം, ഗ​ണി​തം എ​ന്നി​വ​യി​ലു​മു​ള്ള അ​ഭി​രു​ചി അ​ള​​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​വും. 

ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ ശാ​രീ​രി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​വാം. തു​ട​ർ​ന്ന്​ ട്രേ​ഡ്​ ടെ​സ്​​റ്റും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും. 
ബി.​എ​സ്.​എ​ഫ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​യ  അ​പേ​ക്ഷ​യും അ​ഡ്​​മി​റ്റ്​ കാ​ർ​ഡും സ്വ​ന്തം ​കൈ​പ്പ​ട​യി​ൽ പൂ​രി​പ്പി​ച്ച്​ ബി.​എ​സ്.​എ​ഫ്​ മേ​ഖ​ല കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​യ​ക്ക​ണം. 

എ​സ്.​ടി.​സി ബി.​എ​സ്.​എ​ഫ്​ ബം​ഗ​ളൂ​രു, എ​യ​ർ ഫോ​ഴ്​​സ്​ സ്​​റ്റേ​ഷ​ൻ, യെ​ല​ഹ​ങ്ക പി.​ഒ, ബം​ഗ​ളൂ​രു, ക​ർ​ണാ​ട​ക എ​ന്ന വി​ലാ​സ​ത്തി​ലാ​ണ്​ കേ​ര​ള​ത്തി​ലു​ള്ള​വ​ർ അ​പേ​ക്ഷ അ​യ​​ക്കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം, ജാ​തി, ര​ണ്ട്​ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്, സ്വ​ന്തം വി​ലാ​സം പ​തി​ച്ച്​ 27 രൂ​പ​യു​ടെ സ്​​റ്റാ​മ്പു​ക​ൾ പ​തി​ച്ച ര​ണ്ട്​ എ​ൻ​വ​ല​പ്പു​ക​ൾ, തു​ട​ങ്ങി​യ​വ അ​പേ​ക്ഷ​യോ​ടൊ​പ്പം ​ചേ​ർ​ക്ക​ണം. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​: www.bsf.nic.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFparamedical staff
News Summary - paramedical staff, BSF
Next Story