അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള പുണെയിലെ വൈകുണ്ഠമേത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) 2022-24 വർഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാം പ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.vamnicom.gov.inൽ. പ്രാബല്യത്തിലുള്ള ലേറ്റസ്റ്റ് ഐ.ഐ.എം കാറ്റ്/എക്സാറ്റ്/ജിമാറ്റ്/സിമാറ്റ് സ്കോർ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
എം.ബി.എക്ക് തത്തുല്യമാണ് ഇവിടത്തെ PGDM-ABM. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തവരാകണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷാഫീസ് 500 രൂപ. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോഗ്രാം സ്ട്രക്ചർ, കോഴ്സ് ഫീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് അഗ്രി ബിസിനസ് മേഖലയിൽ തൊഴിൽസാധ്യത.
പി.ജി.ഡി.എം: വാംനികോം വർക്കിങ് എക്സിക്യൂട്ടിവ്/ഓഫിസർമാർക്കായി 2022 ജൂലൈ മുതൽ 2023 ഡിസംബർ വരെ നടത്തുന്ന 18 മാസത്തെ ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. എ.ഐ.സി.ടി.ഇയുടെ അനുമതിയോടെ നടത്തുന്ന PGDM പ്രോഗ്രാമിൽ കോഓപറേറ്റിവ് മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, എന്റർപ്രണർഷിപ്പ് മാനേജ്മെന്റ് സ്‍പെഷലൈസേഷനുകളാണ്.
യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT/മാറ്റ്/എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് ബിരുദത്തിന് 45 ശതമാനം മാർക്ക് മതി. അപേക്ഷകർക്ക് അഞ്ചുവർഷത്തെ മാനേജീരിയൽ/സൂപ്പർവൈസറി എക്സ്പീരിയൻസുണ്ടായിരിക്കണം. അപേക്ഷാഫീസ് 500 രൂപ. അപേക്ഷ ഓൺലൈനായി മാർച്ച് 31നകം സമർപ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.vamnicom.gov.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.