സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് പി.എച്ച്.ഡി നിർബന്ധം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് പി.എച്ച്.ഡി നിർബന്ധമെന്ന് സുപ്രീംകോടതി. കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി ശരി വെച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ്എന്നിവരടങ്ങിയ െബഞ്ചിെൻറ വിധി.
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ(എ.ഐ.സി.ടി.ഇ) ചട്ടമനുസരിച്ച് 2010 മാർച്ച് അഞ്ച് മുതൽ അസിസ്റ്റൻറ് നിയമനത്തിന് പി.എച്ച്.ഡി നിർബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു. പി.എച്ച്.ഡി ഇല്ലാത്തതിനാൽ തിരിച്ചടി നേരിട്ട അസിസ്റ്റൻറ് പ്രഫസർമാർ സമർപ്പിച്ച 12 ഹരജികൾ ഹൈകോടതി ഡിവിഷൻബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധി ശരി വെച്ചത്.
അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ജോലിചെയ്ത്കൊണ്ടിരുന്നവർക്ക് ആ തസ്തിക നില നിർത്തുന്നതിനായി പി.എച്ച്.ഡി കരസ്ഥമാക്കാൻ 2003 ഫെബ്രുവരി 18ലെ വിജഞാപന പ്രകാരം ഏഴ് വർഷം അനുവദിച്ചിരുന്നുവെന്നും ഇത് 2010 ൽ അവസാനിച്ചുവെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ പി.എച്ച്.ഡി നേടിയവരെ മാത്രമേ ആ തീയതി മുതൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് പരിഗണിക്കാനാകൂവെന്നും ഉത്തരവിലുണ്ട്.
കേരള സാങ്കേതിക വിദ്യാഭ്യാസ സേവനം 1967ലെ പ്രത്യേക ചട്ടത്തിൽ പി.എച്ച്.ഡി യോഗ്യത നേടിയെടുക്കാൻ ഏഴ് വർഷം അനുവദിക്കുന്നതിനായി 2003ൽ കൂട്ടിച്ചേർത്ത ചട്ടം 6എ(രണ്ട്) 2010 മാർച്ച് അഞ്ചിന് ശേഷം ബാധകമാവില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.