Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PhD, NET mandatory for recruitment of university teachers from 2021-2022 academic year
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസർവകലാശാലകളിലെ അധ്യാപക...

സർവകലാശാലകളിലെ അധ്യാപക നിയമനത്തിന്​ പി.എച്ച്​.ഡി നിർബന്ധം

text_fields
bookmark_border

ന്യൂഡൽഹി: സർവകലാശാലകളിലെ അധ്യാപക നിയമനത്തിന്​ നാഷനൽ ​എലിജിബിലിറ്റി ടെസ്​റ്റിനൊപ്പം പി.എച്ച്​.ഡി കൂടി നിർബന്ധമാക്കി. 2021- 22 അക്കാദമിക്​ വർഷം മുതലാകും പ്രാബല്യത്തിൽ വരിക.

2018ൽ കൊണ്ടുവന്ന നിയമം ഈ വർഷം മുതലാകും പ്രാബല്യത്തിൽ വരിക. നേരത്തേ, സർവകലാശാലകളിലെ അസിസ്റ്റന്‍റ്​ പ്രഫസർ തസ്​തികകളിൽ​ പി.എച്ച്​.ഡിയോ അല്ലെങ്കിൽ നെറ്റ്​ യോഗ്യ​തയോ നേടിയാൽ നിയമനം ലഭിക്കുമായിരുന്നു. നെറ്റ്​ യോഗ്യതയുള്ളവർക്ക്​ അഞ്ചുമുതൽ 10 വരെ വെയിറ്റേജും പി.എച്ച്​.ഡി യോഗ്യതയുള്ളവർക്ക്​ 30 മാർക്കുമായിരുന്നു വെയിറ്റേജ്​.

2018ൽ യൂനിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമീഷൻ (യു.ജി.സി) പി.എച്ച്​.ഡി യോഗ്യതയുള്ളവർക്ക്​ മാത്രമേ സർവകലാശാലകളിൽ അധ്യാപകരായി നിയമനം ലഭിക്കുവെന്ന്​ വെളിപ്പെടുത്തുകയായിരുന്നു. 2021 മുതൽ ഇത്​ ബാധകമാകുമെന്നും യു.ജി.സിക്ക്​ വേണ്ടി മുൻ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NETPhDuniversity teacher
News Summary - PhD, NET mandatory for recruitment of university teachers from 2021-2022 academic year
Next Story